ഒപ്പം തേര്‍ഡ്നമാന്‍ ഫീല്‍ഡറെ ഷോര്‍ട് തേര്‍ഡ് മാനിലും ഫൈന്‍ ലെഗ് ഫീല്‍ഡറെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലും നിയോഗിച്ചു. ഇതോടെ ചാഹറിനെതിരെ രോഹിത്ത് ലെഗ് സ്റ്റംപിലേക്കും ഓഫ് സ്റ്റംപിലേക്കും സ്കൂപ്പ് ഷോട്ട് കളിക്കാന്‍ സാധ്യതയുണ്ടെന്ന് ധോണിക്ക് അറിയാമായിരുന്നു.
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ വീണത് ചെന്നൈ നായകന്‍ എം എസ് ധോണിയുടെ തന്ത്രത്തിന് മുന്നില്‍. ചെന്നൈക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി രോഹിത്തിന് പകരം കാമറൂണ്‍ ഗ്രീനും ഇഷാന്‍ കിഷനുമായിരുന്നു ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ കാമറൂണ്‍ ഗ്രീന്‍ പുറത്തായതിന് പിന്നാലെയാണ് രോഹിത് ക്രീസിലെത്തിയത്. ആദ്യ പന്ത് ഓഫ് സ്റ്റംപിന് പുറത്തായതിനാല്‍ രോഹിത് ലീവ് ചെയ്തു.
ദീപക് ചാഹര്‍ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്ന ഇഷാന്‍ കിഷന്‍ രണ്ടാം പന്തില്‍ പുറത്തായി. നെഹാല്‍ വധേരയാണ് പിന്നീട് ക്രീസിലെത്തിയത്. വധേര സിംഗിളെടുത്ത് രോഹിത്തിന് സ്ട്രൈക്ക് കൈമാറി. രോഹിത് സ്ട്രൈക്കിലെത്തിയതോടെ തന്ത്രം മാറ്റിയ ധോണി വിക്കറ്റിന് അടുത്തേക്ക് കീപ്പ് ചെയ്യാനെത്തി. രോഹിത് സ്റ്റെപ്പ് ഔട്ട് ചെയ്യാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നായിരുന്നു വിലയിരുത്തല്‍.
undefined
ഒപ്പം തേര്‍ഡ്നമാന്‍ ഫീല്‍ഡറെ ഷോര്‍ട് തേര്‍ഡ് മാനിലും ഫൈന്‍ ലെഗ് ഫീല്‍ഡറെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലും നിയോഗിച്ചു. ഇതോടെ ചാഹറിനെതിരെ രോഹിത്ത് ലെഗ് സ്റ്റംപിലേക്കും ഓഫ് സ്റ്റംപിലേക്കും സ്കൂപ്പ് ഷോട്ട് കളിക്കാന്‍ സാധ്യതയുണ്ടെന്ന് ധോണിക്ക് അറിയാമായിരുന്നു. പ്രതീക്ഷിച്ച പോലെ ഓഫ് ആന്‍ഡ് മിഡില്‍ സ്റ്റംപിലെത്തിയ ചാഹറിന്‍റെ സ്ലോ ബോള്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ സ്കൂപ്പ് ഷോട്ട് കളിക്കാന്‍ രോഹിത് ശ്രമിച്ചു.
👉MSD comes up to the stumps 😎
👉Rohit Sharma attempts the lap shot
👉 takes the catch 🙌
Watch how plotted the dismissal of the skipper 🎥🔽 | pic.twitter.com/fDq1ywGsy7
എന്നാല്‍ പ്രതീക്ഷിച്ചതിലും പതുക്കെ ബാറ്റിലേക്കെത്തിയ പന്ത് രോഹിത്തിന്‍റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന് നേരെ പോയത് ഗള്ളിയിലുള്ള രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക്. അക്കൗണ്ട് തുറക്കും മുമ്പ് ഹിറ്റ്മാന്‍ പുറത്ത്. വിക്കറ്റെടുത്തശേഷം ധോണിയെ നോക്കി വിരല്‍ ചൂണ്ടി ചാഹര്‍ നടത്തിയ വിജയാഘോഷത്തിലുണ്ടായിരുന്നു ആ തന്ത്രത്തിന്‍റെ പിന്നിലാരാണെന്ന്. ഒരോവറില്‍ർ ചാഹര്‍ ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ നിന്ന് മുംബൈ കരകയറിയില്ല.