ടി20 ലോകകപ്പ് അടുത്തിരിക്കെ ഐപിഎല്‍ കളിക്കുന്ന മിക്ക താരങ്ങള്‍ക്കും ഐപിഎല്‍ പ്രധാനമാണ്. മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരും വിശകലനങ്ങളും മറ്റും തുടങ്ങിക്കഴിഞ്ഞു.
ദില്ലി: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടുന്നതോടെ ഐപിഎല്‍ രണ്ടാംപാതിക്ക് തുടക്കമാവും. ടി20 ലോകകപ്പ് അടുത്തിരിക്കെ ഐപിഎല്‍ കളിക്കുന്ന മിക്ക താരങ്ങള്‍ക്കും ഐപിഎല്‍ പ്രധാനമാണ്. മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരും വിശകലനങ്ങളും മറ്റും തുടങ്ങിക്കഴിഞ്ഞു.
മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും ഐപിഎല്‍ ചൂടിലാണ്. ഐപിഎല്ലില്‍ സെവാഗ് ആകാംക്ഷയോടെ നോക്കികാണുന്ന നാല് താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ്. പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ പ്രകടനാണ് സെവാഗ് ഉറ്റുനോക്കുന്നത്
undefined
ഇതില്‍ ദേവ്ദത്തിനോട് സെവാഗിന് ഇഷ്ടകൂടുതലുമുണ്ട്. സെവാഗ് വിശദീകരിക്കുന്നതിങ്ങനെ... ''എന്റെ ആദ്യ ചോയ്‌സ് കിഷനാണ്. ദേവ്ദത്ത്, രാഹുല്‍, സഞ്ജു എന്നിവര്‍ പിന്നാലെ വരും. ദേവ്ദത്തിന്റെ ബാറ്റിംഗ് ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു. ഈ നാല് പേരില്‍ നിന്നൊരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ തീര്‍ച്ചായും അത് ദേവ്ദത്തിന്റെ പേരായിരിക്കും.'' സെവാഗ് പറഞ്ഞു.
ദേവ്ദത്ത് ടി20 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കാന്‍ സാധ്യതയേറെയാണെന്നും സെവാഗ് വ്യക്തമാക്കി. ''അവന്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധ്യതയേറെയാണ്. ഒരു ടീമിന് ഏഴ് മത്സരമെങ്കിലും ബാക്കിയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതിനര്‍ത്ഥം ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സമയമുണ്ടെന്നാണ്. ടീമില്‍ മാറ്റം വരുത്താന്‍ ഐസിസി സമ്മതിക്കുകയാണെങ്കില്‍ ദേവ്ദത്തിന് വലിയ സാധ്യത ഞാന്‍ കാണുന്നുണ്ട്.'' സെവാഗ് വ്യക്തമാക്കി.
ഐപിഎല്‍ ഇതുവരെ ഏറ്റവും റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാഹുല്‍. ഏഴ് മത്സരങ്ങളില്‍ 331 റണ്‍സാണ് സമ്പാദ്യം. സഞ്ജു അഞ്ചാമതുണ്ട്. ഇത്രയും മത്സരങ്ങളില്‍ 277 റണ്‍സാണ് സഞ്ജു നേടിയത്.