'അതാരുടെ തീരുമാനമായിരുന്നു, കോച്ചിന്‍റെയോ ക്യാപ്റ്റന്‍റെയോ'; ലഖ്നൗവിനെ പൊരിച്ച് സെവാഗ്

By Web Team  |  First Published May 9, 2023, 2:59 PM IST

200ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ആയുഷ് ബദോനിയും നിക്കോളാസ് പുരാനുമെല്ലാം നേരത്തെ ഇറങ്ങണം. അവര്‍ക്ക് അതിവേഗം റണ്‍സടിക്കാനാവും. മൂന്നാം നമ്പറില്‍ ദീപക് ഹൂഡയെ ഇറക്കിയതാണ് അവരുടെ മണ്ടത്തരം. അപ്പോള്‍ തന്നെ അവര്‍ ആ കളി തോറ്റു.


അഹമ്മദാബദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ കനത്ത തോല്‍വിക്ക് കാരണം ബാറ്റിംഗ് ഓര്‍ഡറിലെ അഴിച്ചുപണിയെന്ന് കുറ്റപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. കെയ്ല്‍ മയേഴ്സും ക്വിന്‍റണ്‍ ഡി കോക്കും ചേര്‍ന്ന് 100 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷം മയേഴ്സ് പുറത്തായപ്പോള്‍ ദീപക് ഹൂഡയെ വണ്‍ ഡൗണായി ഇറക്കിയത് ആരുടെ തീരുമാനമായിരുന്നുവെന്നും സെവാഗ് ക്രിക് ബസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

മയേഴ്സിന്‍റെ വിക്കറ്റ് പോയപ്പോള്‍ ഫോമിലുള്ള ഒറു ബാറ്ററെ ആയിരുന്നു ലഖ്നോ ക്രീസിലേക്ക് അയക്കേണ്ടിയിരുന്നത്. അല്ലാതെ ഫോമിലല്ലാത്ത ദീപക് ഹൂഡയെ അല്ലായിരുന്നു. വണ്‍ ഡൗണായി ഫോമിലുള്ള മാര്‍ക്കസ് സ്റ്റോയ്നിയോ നിക്കൊളാസ് പുരാനോ ഇനി ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ തന്നെയോ ഇറങ്ങിയിരുന്നെങ്കിലും ലഖ്നൗവിന് ഇത്രയും കനത്ത തോല്‍വി വഴങ്ങേണ്ടി വരില്ലായിരുന്നു.

Latest Videos

undefined

200ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ആയുഷ് ബദോനിയും നിക്കോളാസ് പുരാനുമെല്ലാം നേരത്തെ ഇറങ്ങണം. അവര്‍ക്ക് അതിവേഗം റണ്‍സടിക്കാനാവും. മൂന്നാം നമ്പറില്‍ ദീപക് ഹൂഡയെ ഇറക്കിയതാണ് അവരുടെ മണ്ടത്തരം. അപ്പോള്‍ തന്നെ അവര്‍ ആ കളി തോറ്റു. ആ സമയം നിക്കൊളാസ് പുരാനാണ് വന്നിരുന്നതെങ്കില്‍ ഒരു പക്ഷെ 20 പന്തില്‍ 50 റണ്‍സടിക്കാന്‍ പുരാന് കഴിഞ്ഞേനെ. അത് കളിയുടെ ഗതിയെ തന്നെ മാറ്റി മറിച്ചേനെ.

ഏഷ്യാ കപ്പ് പാക്കിസ്ഥാനില്‍ നിന്ന് പുറത്തേക്ക്, ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് ലങ്കയും ബംഗ്ലാദേശും

അതുപോലെ ആറാമനായി ഇറങ്ങിയ ആയുഷ് ബദോനി 11 പന്തില്‍ 21 റണ്‍സെടുത്തെങ്കിലും കാര്യമുണ്ടായില്ല. ബദോനിയെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ റണ്‍നിരക്ക് ഉയര്‍ത്താനാവുമായിരുന്നു. ദീപക് ഹൂഡയെ മൂന്നാം നമ്പറില്‍ ഇറക്കാനുള്ള തീരുമാനം ആരുടേതായിരുന്നു, കോച്ചിന്‍റെയോ, അതോ ക്യാപ്റ്റന്‍റെയോ, ഇനി ടീം മാനേജ്‌മെന്‍റാണോ തീരുമാനിച്ചത്, ആരായാലും അത് വലിയ മണ്ടത്തരമായിരുന്നു.

ഫോമിലുള്ള ബാറ്ററായിരുന്നു മൂന്നാം നമ്പറില്‍ ഇറങ്ങേണ്ടിയിരുന്നതെന്നും സെവാഗ് പറ‍ഞ്ഞു. ഗുജറാത്തിനെതിരെ വണ്‍ ഡൗണായി ഇറങ്ങിയ ദീപക് ഹൂഡ 11 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 227 റണ്‍സടിച്ചപ്പോള്‍ ലഖ്നൗവിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

click me!