എന്നാല്‍ മത്സരശേഷമുള്ള സംഭവങ്ങള്‍ ഐപിഎല്ലിന് നാണക്കേടുണ്ടാക്കി. ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു.
ലഖ്‌നൗ: കടുത്ത വാക്കുതര്‍ക്കത്തോടെയാണ് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് മത്സരം അവസാനിച്ചത്. മത്സരം, ആര്‍സിബി 18 റണ്‍സിന് ജയിച്ചിരുന്നു. ഇതോടെ ആദ്യപാദത്തിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനും ആര്‍സിബിക്കായി. ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. ഫാഫ് ഡു പ്ലെസിസ് (44), വിരാട് കോലി (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.
മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖ്, രണ്ട് വിക്കറ്റ് വീതം നേടിയ അമിത് മിശ്ര, രവി ബിഷ്‌ണോയ് എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 19.5 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. കരണ്‍ ശര്‍മ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. 23 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുല്‍ അവസാനക്കാരനായിട്ടാണ് ബാറ്റിംഗിനെത്തിയത്.
undefined
എന്നാല്‍ മത്സരശേഷമുള്ള സംഭവങ്ങള്‍ ഐപിഎല്ലിന് നാണക്കേടുണ്ടാക്കി. ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ആദ്യ മത്സരത്തില്‍ ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിക്കുകയായിരുന്നു. അതിനുള്ള മറുപടി കോലി കഴിഞ്ഞദിവസം ലഖ്നൗ, ഏകനാ സ്റ്റേഡിയത്തിലും കൊടുത്തു. അതേ രീതിയിലുള്ള ആംഗ്യം കോലിയും കാണിച്ചു. ഇതായിരിക്കാം കാരണമെന്നാണ് കരുതുന്നത്.
പിന്നീട് മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കവും. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി. കോലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്നൗ കോച്ച് ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. പിന്നീട് അമിത് മിശ്രയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്. മത്സരത്തിനിടെ നവീനുമായും അമിത് മിശ്രയുമായും കോലി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കോലിയും മിശ്രയും മുഖത്തോട് മുഖം നോക്കിയാണ് സംസാരിച്ചത്. പിന്നീട് അംപയര്‍ ഇടപ്പെട്ടാണ് ഇരുവരേയും മാറ്റിയത്. നവീനുമായും കോലി ഇത്തത്തില്‍ കോര്‍ത്തു. മത്സരശേഷവും കോലിയുടെ കലിയടങ്ങിയില്ല. നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി ചിലത് പറയുന്നുണ്ടായിരുന്നു.
മത്സരശേഷം കോലിയുടെ പ്രതികരണത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അദ്ദേഹിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. വിവാദത്തെ കുറിച്ചൊന്നും അദ്ദേഹം പറയുന്നില്ല. കോലി കുറിച്ചിട്ടതിങ്ങനെ... ''അത്ഭുതപ്പെടുത്തുന്ന വിജയം. ലഖ്‌നൗവിലെ ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചു. പിന്തുണച്ച എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.'' കോലി കുറിച്ചിട്ടു. ട്വീറ്റ് വായിക്കാം...
Amazing win tonight. Love the massive support for us at Lucknow. Thank you to all the fans for supporting us ❤️ pic.twitter.com/lzmWwb34My
— Virat Kohli (@imVkohli)