ആദ്യ ഓവറില്‍ തന്നെ കോലിയെ ആര്‍സിബിക്ക് നഷ്ടമായി. ബെഹ്രന്‍ഡോര്‍ഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കുകയായിരുന്നു. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ അനുജും പുറത്തായി.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ് സിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 56 എന്ന നിലയിലാണ്. വിരാട് കോലി (1), അനുജ് റാവത്ത് (16) എന്നിവരാണ്. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനാണ് രണ്ട് വിക്കറ്റുകളും. ഫാഫ് ഫു ഡെപ്ലിസ് (26), ഗ്ലെന്‍ മാക്‌സ്‌വെല്‍ (23) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഓരോ മാറ്റം വരുത്തി. ക്രിസ് ജോര്‍ദാന്‍ മുംബൈ ജേഴ്‌സിയില്‍ ഇന്ന് അരങ്ങേറ്റം കുറിക്കും. പരിക്കേറ്റതിനെ തുടര്‍ന്ന് ഐപിഎല്‍ നഷ്ടമായ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരമാണ് ജോര്‍ദാനെത്തിയത്. ആര്‍സിബിയും ഒരു മാറ്റം വരുത്തി. കരണ്‍ ശര്‍മയ്ക്ക് പകരം വൈശാഖ് ടീമിലെത്തി.
ആദ്യ ഓവറില്‍ തന്നെ കോലിയെ ആര്‍സിബിക്ക് നഷ്ടമായി. ബെഹ്രന്‍ഡോര്‍ഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കുകയായിരുന്നു. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ അനുജും പുറത്തായി. കാമറൂണ്‍ ഗ്രീനിന് ക്യാച്ച്. ഇതോടെ രണ്ടിന് 16 എന്ന നിലയിലായി ആര്‍സിബി. പിന്നീട് ഫാഫ്- മാക്‌സി സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും ഇതുവരെ 40 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണ് മുംബൈക്കും ബാംഗ്ലൂരിനും. 10ല്‍ അഞ്ച് വീതം ജയവും തോല്‍വിയുമായി ഒപ്പത്തിനൊപ്പം. മുന്‍നിരയില്‍ നായകന്റെ മോശം ഫോമാണ് മുംബൈയുടെ തലവേദനയെങ്കില്‍ മുന്‍നിരക്കാരുടെ മാത്രം ബാറ്റിലാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ.
undefined
മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നെഹര്‍ വധേര, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, വിജയകുമാര്‍ വൈശാഖ്, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.