സെലക്ടര്‍മാർ കാണുന്നുണ്ടോ, വീണ്ടുമൊരു ലോകകപ്പ് വർഷം; തുടരെ സിക്സുകള്‍, വിജയ് ഒരു വലിയ സൂചന തന്നിട്ടുണ്ട്!

By Web Team  |  First Published Apr 9, 2023, 8:01 PM IST

നാലാം നമ്പറില്‍ ഇന്ത്യക്ക് നിലവില്‍ ആശയക്കുഴപ്പുമുണ്ട്. 2019 ലോകകപ്പ് സമയത്തും  നാലാം നമ്പറില്‍ ആര് കളിക്കുമെന്നുള്ള ചോദ്യമുണ്ടായിരുന്നു.


അഹമ്മദാബാദ്: ഐപിഎല്ലില്‍ കെകെആറിനെതിരെ ഇടിമിന്നലായി വിജയ് ശങ്കര്‍.  24 പന്തുകള്‍ മാത്രം നേരിട്ട താരം 64 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍  അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടും. ഷര്‍ദുല്‍ താക്കൂര്‍ അവസാന ഓവറില്‍ മാത്രം മൂന്ന് സിക്‌സാണ് വിജയ് അടിച്ചത്. വീണ്ടുമൊരു ലോകകപ്പ് വര്‍ഷത്തില്‍ മിന്നുന്ന പ്രകടനത്തോടെ വിജയ് ശങ്കര്‍ തിളങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ വിജയ് ശങ്കര്‍ ഉള്‍പ്പെട്ടിരുന്നു. നാലാം നമ്പറില്‍ ഇന്ത്യക്ക് നിലവില്‍ ആശയക്കുഴപ്പുമുണ്ട്. 2019 ലോകകപ്പ് സമയത്തും  നാലാം നമ്പറില്‍ ആര് കളിക്കുമെന്നുള്ള ചോദ്യമുണ്ടായിരുന്നു. അമ്പാട്ടി റായുഡുവിനാണ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കിലും വിജയ് ശങ്കറാണ് ടീമില്‍ കയറിയത്. ഇത് വലിയ ചര്‍ച്ചയായി മാറിയപ്പോള്‍ അന്ന് മുഖ്യസെലക്റ്ററായിരുന്ന എം എസ് കെ പ്രസാദ് വിജയ് ഒരു ത്രീ ഡൈമന്‍മഷനല്‍ താരമാണെന്നാണ് പറഞ്ഞത്.

Latest Videos

undefined

എന്നാല്‍, മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ വിജയ് ശങ്കറിന് സാധിക്കാതെ വന്നതോടെ സെലക്ഷനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇപ്പോള്‍ മറ്റൊരു ലോകകപ്പ് വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വിജയ് ശങ്കര്‍ ടീമിലെത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, വിജയ് ശങ്കറിന്‍റെ ഉള്‍പ്പെടെ മിന്നുന്ന പ്രകടനത്തിന് ഇടയിലും ഗുജറാത്തിന് വിജയം നേടാൻ കഴിഞ്ഞില്ല.

അവസാന ഓവറില്‍ അഞ്ച് സിക്‌സ് നേടിയ റിങ്കു സിംഗാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്ത് 205 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റിങ്കു 21 പന്തില്‍ 48 റണ്‍സുമായി പുറത്താവാതെ നിന്നു.

ഉമ്രാൻ മാലിക്കിനെ വെല്ലാൻ ഒത്ത എതിരാളി! ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ പന്ത്, വരവറിയിച്ച് ലോക്കി

click me!