കൊല്‍ക്കത്ത ബൗളര്‍മാരെ ചെണ്ടയാക്കി വിജയ് ശങ്കര്‍! സുദര്‍ശനും അര്‍ധ സെഞ്ചുറി, ഗുജറാത്തിന് കൂറ്റന്‍ സ്കോര്‍

By Web Team  |  First Published Apr 9, 2023, 5:23 PM IST

സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. റാഷിദ് ഖാനാണ് ടീമിനെ നയിക്കുന്നത്. ഹാര്‍ദിക്ക് പൂര്‍ണമായും ഫിറ്റെല്ലെന്നാണ് റാഷിദ് വ്യക്തമാക്കി. ഹാര്‍ദിക്കിന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി.


അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 205 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്തിന് വിജയ് ശങ്കര്‍ (24 പന്തില്‍ 63), സായ് സുദര്‍ശന്‍ (38 പന്തില്‍ 53) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശുഭ്മാന്‍ ഗില്‍ (39) മികച്ച പ്രകടനം പുറത്തെടുത്തു. ഗുജറാത്തിന് നഷ്ടമായ നാല് വിക്കറ്റുകളില്‍ മൂന്നും വീഴ്ത്തിയത് സുനില്‍ നരെയ്‌നായിരുന്നു. 

വൃദ്ധിമാന്‍ സാഹയുടെ (17) വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. സുനില്‍ നരെയ്‌നെ സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ നാരായണ്‍ ജഗദീഷന് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നാലെ ഗില്‍- സായ് സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. ഗിലും സുദര്‍ശനും കൃത്യമായ ഇടവേളകളിലാണ് മടങ്ങിയത്. എന്നാല്‍ വിജയ് ശങ്കറുടെ ഇന്നിംഗ്‌സ് ഗുജറാത്തിന്റെ സ്‌കോര്‍ 200 കടത്തി. 24 പന്തുകള്‍ മാത്രം നേരിട്ട താരം 64 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍  അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടും. ഷാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ മാത്രം മൂന്ന് സിക്‌സ് നേടി. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ഡേവിഡ് മില്ലര്‍ പുറത്താവാതെ നിന്നു.

Latest Videos

undefined

സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. റാഷിദ് ഖാനാണ് ടീമിനെ നയിക്കുന്നത്. ഹാര്‍ദിക്ക് പൂര്‍ണമായും ഫിറ്റെല്ലെന്നാണ് റാഷിദ് വ്യക്തമാക്കി. ഹാര്‍ദിക്കിന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമിലെത്തി. മന്‍ദീപ് സിംഗും പുറത്തായി. നാരായണ്‍ ജഗദീഷനാണ് ടീമിലെത്തിയത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: വെങ്കടേഷ് അയ്യര്‍, റഹ്മാനുള്ള ഗുര്‍ബാസ്, നാരായണ്‍ ജഗദീഷന്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസണ്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍, യഷ് ദയാല്‍.

അടുത്ത് കിട്ടിയപ്പോള്‍ വിട്ടില്ല; ധോണിക്കൊപ്പം സെല്‍ഫിയെടുത്ത് യുവാക്കള്‍, കാല്‍ തൊട്ട് തൊഴുതു; വീഡിയോ

click me!