ചെന്നൈ നാലാം കിരീടം നേടിയതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ പരിശീലകനെന്ന റെക്കോര്‍ഡ് ഫ്ലെമിംഗ് സ്വന്തമാക്കിയിരുന്നു. മൂന്ന് കിരീടങ്ങള്‍ നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനയെ ആണ് ഫ്ലെമിംഗ് മറികടന്നത്.
ദുബായ്: ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ(Chennai Super Kings) പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗിനെ(Stephen Fleming) ടി20 ലോകകപ്പിനുള്ള(T20 World Cup) പരിശീലകസംഘത്തിലുള്‍പ്പെടുത്തി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം(New Zealand). ന്യൂസിലന്‍ഡിന്‍റെ മുന്‍ നായകന്‍ കൂടിയായ ഫ്ലെമിംഗ് ലോകകപ്പിനു മുന്നോടിയായി ടീമിനെ ഒരുക്കുന്നതിനുവേണ്ടിയാണ് ന്യൂസിലന്‍ഡ് പരിശിലകസംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
undefined
ഐപിഎല്ലില്‍ ചെന്നൈ നാലാം കീരീടം നേടിയതിന് പിന്നാലെയാണ് ഫ്ലെമിംഗിനെ ന്യൂസിലന്‍ഡ് പരിശീലക സംഘത്തിലുള്‍പ്പെടുത്തിയത്. ന്യൂസിലന്‍ഡ് ടീമിനൊപ്പം ഫ്ലെമിംഗ് കുറച്ചുദിവസം ചെലവഴിച്ച് ടീമിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തും. യുഎഇയിലെ മൂന്ന് വേദികളെയുംകുറിച്ച് ഫ്ലെമിംഗിനുള്ള അറിവ് ന്യൂസിലന്‍ഡ് ടീമിന് ലോകകപ്പില്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്.
Fresh from the Final - it’s great to have winning coach joining us for a few days ahead of the start of the pic.twitter.com/O0tmGwdaxL
— BLACKCAPS (@BLACKCAPS)ചെന്നൈ നാലാം കിരീടം നേടിയതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ പരിശീലകനെന്ന റെക്കോര്‍ഡ് ഫ്ലെമിംഗ് സ്വന്തമാക്കിയിരുന്നു. മൂന്ന് കിരീടങ്ങള്‍ നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനയെ ആണ് ഫ്ലെമിംഗ് മറികടന്നത്.
നേരത്തെ ഇന്ത്യയുടെ മുന്‍ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകനുമായ എം എസ് ധോണിയെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ മെന്‍ററായി ബിസിസിഐ നിയോഗിച്ചിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യ കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ന്യൂസിലന്‍ഡ് മത്സരിക്കുന്നത്. ഇന്ത്യക്കും ന്യൂസിലന്‍ഡിനും പുറമെ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും യോഗ്യതാ റൗണ്ടില്‍ ജയിച്ചെത്തുന്ന രണ്ട് ടീമുകളുമാണ് ഗ്രൂപ്പിലുള്ളത്. ഈ മാസം 26ന് പാക്കിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ന്യൂസിലന്‍ഡിന്‍റെ ആദ്യ മത്സരം.