ഒരു പാലമിട്ടാന്‍ ഇങ്ങോട്ടും അങ്ങോട്ടും വേണം! സെഞ്ചുറിക്ക് പിന്നാലെ കോലിക്ക് സൂര്യകുമാറിന്റെ പ്രത്യുപകാരം 

By Web Team  |  First Published May 19, 2023, 6:24 PM IST

സൂര്യകുമാര്‍ സെഞ്ചുറി നേടിയപ്പോഴും കോലി അഭിനന്ദിക്കാന്‍ മറന്നില്ല. ഇപ്പോള്‍ കോലി സെഞ്ചുറി നേടിയപ്പോള്‍ സൂര്യയും ആഘോഷിക്കുയാണ്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കോലി സെഞ്ചുറി നേടിയത്.


മുംബൈ: ഒരുകാലത്ത് വിരാട് കോലിയും സൂര്യകുമാര്‍ യാദവും ശത്രുതയിലാണെന്ന രീതിയില്‍ കാര്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടിരുന്നു. 2020 ഐപിഎല്ലിനിടെ സൂര്യയെ, കോലി സ്ലെഡ്ജ് ചെയ്തിടത്ത് നിന്ന് തുടങ്ങിയതാണ് സംഭവം. അന്ന് കോലി സൂര്യയെ തുറിച്ച് നോക്കുകയും മുംബൈ ഇന്ത്യന്‍സ് താരം പിടികൊടുക്കാത്ത തരത്തില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു കോലി. പിന്നീട് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യയെ ഉള്‍പ്പെടുത്താതിരുന്നത് വിവാദമായി. എന്നാല്‍ സ്ലെഡ്ജ് ചെയ്യുന്നതിനൊപ്പം താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കോലി ശ്രദ്ധിക്കാറുണ്ട്. യഷസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ സെഞ്ചുറി നേടിയപ്പോള്‍ കോലി ഇന്‍സ്റ്റഗ്രാമില്‍ അഭിനന്ദനമറിയിച്ചിരുന്നു. 

Latest Videos

undefined

സൂര്യകുമാര്‍ സെഞ്ചുറി നേടിയപ്പോഴും കോലി അഭിനന്ദിക്കാന്‍ മറന്നില്ല. ഇപ്പോള്‍ കോലി സെഞ്ചുറി നേടിയപ്പോള്‍ സൂര്യയും ആഘോഷിക്കുയാണ്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കോലി സെഞ്ചുറി നേടിയത്. പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സൂര്യ പോസ്റ്റുമായെത്തി. 

63 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സിന്റേയും 12 ഫോറിന്റേയും സഹായത്തോടെയാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. നിര്‍ണായക മത്സരം എട്ട് വിക്കറ്റിന് ആര്‍സിബി ജയിക്കുകയും ചെയ്തു. 186 റണ്‍സ് വിജയലക്ഷ്യ 19.2 ഓവറില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. കോലിക്ക് പിന്നാലെ ഫാഫ് ഡുപ്ലസിസ് 47 പന്തില്‍ 71 റണ്‍സുമായി മടങ്ങി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (5), മൈക്കല്‍ ബ്രേസ്‌വെല്‍ (4) വിജയം പൂര്‍ത്തിയാക്കി.

രാജസ്ഥാന്‍ ബൗളര്‍മാര്‍ തുടക്കത്തില്‍ തന്നെ കളി പിടിച്ചേക്കും, അങ്ങനെയാണ് റെക്കോര്‍ഡ്; അനായാസമാവില്ല പഞ്ചാബിന്!

വിജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ നാലാമതെത്തിയിരുന്നു. 13 മത്സരങ്ങളില്‍ 14 പോയിന്റാണ് ആര്‍സിബിക്ക്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ആര്‍സിബിയുടെ അവസാന മത്സരം. ജയിച്ചാല്‍ ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന മത്സരത്തില്‍ പരാജയമാണ് ഫലമെങ്കില്‍ മറ്റുടീമുകളുടെ റിസള്‍ട്ടിനായി കാത്തിരിക്കേണ്ടി വരും.

click me!