റെയ്‌ന സിഎസ്‌കെയുടെ ട്വിറ്റര്‍ പേജ് അണ്‍ഫോളോ ചെയ്തു? പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമിതാണ്

By Web Team  |  First Published Sep 29, 2020, 7:04 PM IST

എന്നാല്‍ ഉറപ്പുള്ള മറ്റൊരു വാര്‍ത്ത വന്നു. താരത്തിന്റെ പേര് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കി. ഇതോടെ താരത്തെ തിരിച്ചുവിളക്കാന്‍ ചെന്നൈ ആഗ്രഹിക്കുന്നില്ലെന്ന് ഉറപ്പായി കഴിഞ്ഞു.


ദുബായ്: ഐപിഎല്‍ തുടങ്ങുന്നിതിന് തൊട്ടുമുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിട്ട സുരേഷ് റെയ്‌ന ടീമിലേക്ക് തിരിച്ചെത്തുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളെല്ലാം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ ഊതികെടുത്തി. താരം തിരിച്ച് ചെന്നൈയിലേക്ക് തിരികെ വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. റെയ്‌ന ടീം വിടാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമല്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പിന്മാറുന്നുവെന്നാണ് റെയ്‌ന അറിയിച്ചത്. 

എന്നാല്‍ ഹോട്ടലില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ തൃപ്തനല്ലാത്തതുകൊണ്ടാണ് താരം ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും വാര്‍ത്തകള്‍ വന്നു. എന്തായായും റെയ്‌ന തിരിച്ചിവരില്ലെന്ന് കാശി വിശ്വനാഥന്‍ പറഞ്ഞതിന് ശേഷം മറ്റൊരു സംഭവം കൂടി നടന്നു. രണ്ട് ദിവസം മുമ്പ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിംഗസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്‌തെന്ന് വാര്‍ത്തകള്‍ വന്നു. ഇനിയങ്ങോട്ട് വരുന്നില്ലെന്ന് സുരേഷ് റെയ്‌ന പറയാതെ പറയുകയായിരുന്നു. എന്നാല്‍ വാര്‍ത്തകളില്‍ ശരിയില്ലെന്ന് പിന്നീട് തെളിഞ്ഞു. വാര്‍്ത്ത വ്യാജമാണെന്ന് ടൈംസ് നൗ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest Videos

undefined

എന്നാല്‍ ഉറപ്പുള്ള മറ്റൊരു വാര്‍ത്ത വന്നു. താരത്തിന്റെ പേര് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കി. ഇതോടെ താരത്തെ തിരിച്ചുവിളക്കാന്‍ ചെന്നൈ ആഗ്രഹിക്കുന്നില്ലെന്ന് ഉറപ്പായി കഴിഞ്ഞു. മാത്രമല്ല താരം തിരിച്ചുവരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും അവസാനമയി. ഇനിയെന്തായാലും താരത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ആരാധകരും നിര്‍ത്തുന്നതാവും നല്ലത്. 

നാട്ടില്‍ തിരിച്ചെത്തിയ റെയ്‌ന പരിശീലനം പുനരാരംഭിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍പങ്കുവെച്ചിരുന്നു. ഇതോടെയാണ് താരം തിരിച്ചെത്തുന്നുവെന്നുള്ള വാര്‍ത്തകള്‍ വന്നത്. മാത്രമല്ല, ചെന്നൈ ടീമിലേക്ക് തിരിച്ചുവരവിന് സന്നദ്ധത പ്രകടിപ്പിച്ച് റെയ്‌ന, ധോണിയെ വിളിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. 

193 ഐപിഎല്‍ മത്സരങ്ങളില്‍ 5368 റണ്‍സ് നേടിയ റെയ്‌നയാണ് ലീഗില്‍ ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഐപിഎല്ലിന് തൊട്ടു മുമ്പ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

click me!