മുംബൈ ഇന്ത്യന്‍സ് താരങ്ങളായ ഇഷാന്‍ കിഷന്‍ ((Ishan Kishan), സൂര്യകുമാര്‍ യാദവ് (Suryakumar Yadav), ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) എന്നിവരുടെ ഫോമാണ് ടീം മാനേജ്‌മെന്റിനെ മാറ്റി ചിന്തിപ്പിക്കുന്നത്.
മുംബൈ: ഡല്‍ഹി കാപിറ്റല്‍സ് താരം (Delhi Capitals) ശ്രേയസ് അയ്യരെ (Shreyas Iyer) ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത. ഐപിഎല്ലിലെ (IPL 2021) ഫോം മുന്‍നിര്‍ത്തി ഇപ്പോഴത്തെ സംഘത്തില്‍ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 10 വരെ ടീമില്‍ മാറ്റം വരുത്താനുള്ള സമയമുണ്ട്.
ഐപിഎല്‍ 2021: 'ഒരുപാട് മെച്ചപ്പെടാനുണ്ട്'; രാജസ്ഥാന്റെ തോല്‍വിയുടെ കാരണം വ്യക്തമാക്കി സഞ്ജു
undefined
മുംബൈ ഇന്ത്യന്‍സ് താരങ്ങളായ ഇഷാന്‍ കിഷന്‍ ((Ishan Kishan), സൂര്യകുമാര്‍ യാദവ് (Suryakumar Yadav), ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) എന്നിവരുടെ ഫോമാണ് ടീം മാനേജ്‌മെന്റിനെ മാറ്റി ചിന്തിപ്പിക്കുന്നത്. ആര്‍സിബിക്കെതിരെ (RCB) പുറത്തായ ഈ ഷോട്ട് മാത്രം മതി സൂര്യകുമാറിന്റെ ആത്മവിശ്വാസക്കുറവ് മനസിലാക്കാന്‍. സീസണില്‍ പത്ത് മത്സരങ്ങളില്‍ 189 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്. എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച ഫോമിലായിരുന്നു സൂര്യകുമാര്‍. ഈയൊരു പരിഗണ താരത്തിന് ലഭിച്ചേക്കും.
ഐപിഎല്‍ 2021: 'ടീം ഇന്ത്യക്കാണ് ഈ മാറ്റത്തിന്റെ ഗുണം'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അജയ് ജഡേജ
കിഷന്റെ കാര്യം ഇതിലും പരിതാപകരമാണ്. കിഷന്‍ എട്ട് ഇന്നിംഗ്‌സില്‍ നേടിയത് 107 റണ്‍സ് മാത്രം. ഒരിക്കല്‍ പോലും 30 കടന്നില്ല. മൂന്നാമായി കീസിലെത്തുന്ന ഇഷാന്റെ സ്‌ട്രൈക്ക് റേറ്റ് 86.99. വരും മത്സരങ്ങളില്‍ ഇരുവരും ഫോമിലായില്ലെങ്കില്‍ സെലക്റ്റര്‍മാര്‍ക്ക് മാറ്റി ചിന്തിക്കേണ്ടി വരും. ഇരുവര്‍ക്കും ബാക്ക്അപ്പായി അയ്യരെ ടീമിലേക്ക് വിളിച്ചേക്കും. എന്നാല്‍ ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ കഴിഞ്ഞതിന് ശേഷമാവും തീരുമാനം.
ഐപിഎല്‍ 2021: പഞ്ചാബിനും മുംബൈക്കും ഇന്ന് നിര്‍ണായകം; മത്സരം അബുദാബിയില്‍
പേസ് ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം പന്തെറിയാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഈ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നത്. ഹാര്‍ദിക്ക് എട്ട് മത്സരങ്ങളില്‍ 55 റണ്‍സ് മാത്രമാണ് എടുത്തിട്ടുള്ളത്. ദീപക് ചഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെ ടീമിലേക്ക് ഉള്‍പ്പെടുത്തുന്നതും ആലോചനയിലുണ്ട്. ശിഖര്‍ ധവാന്‍ (Shikhar Dhawan), യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal), സഞ്ജു സാംസണ്‍ (Sanju Samson) എന്നിവരും അവസരം കാത്ത് പുറത്ത് നില്‍ക്കുന്നു.