തോറ്റിട്ടും എലൈറ്റ് പട്ടികയില്‍ ധവാന്‍! കൂട്ടിന് വാര്‍ണറും കോലിയും; രോഹിത് ശര്‍മ അടുത്തെങ്ങുമില്ല

By Web Team  |  First Published May 9, 2023, 2:48 PM IST

മടങ്ങുമ്പോള്‍ ഒരു നാഴികക്കല്ലും അദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു. ഐപിഎല്ലില്‍ 50 അര്‍ധ സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് ധവാന്‍. രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവും.


കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പരാജയപ്പെട്ടെങ്കിലും സവിശേഷ നാഴികക്കല്ല് പിന്നിട്ട് പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. 47 പന്തില്‍ 57 റണ്‍സ് നേടിയ ധവാനായിരുന്നു ടോപ് സ്‌കോറര്‍. ഒരു സിക്‌സും ഒമ്പത് പോറും നേടിയ ധവാന്‍ 15-ാം ഓവറിലാണ് മടങ്ങിയത്. നിതീഷ് റാണയുടെ പന്തില്‍ വൈഭവ് അറോറയ്ക്ക് ക്യാച്ച് നല്‍കിയാണ് പഞ്ചാബ് ക്യാപ്റ്റന്‍ മടങ്ങുന്നത്.

മടങ്ങുമ്പോള്‍ ഒരു നാഴികക്കല്ലും അദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു. ഐപിഎല്ലില്‍ 50 അര്‍ധ സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് ധവാന്‍. രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവും. വാര്‍ണറുടെ പേരിലാണ് ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍. 57 അര്‍ധ സെഞ്ചുറികള്‍ ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ കൂടിയായ വാര്‍ണര്‍ സ്വന്തം പേരിലാക്കി. ധവാനും കോലിക്കും 50 അര്‍ധ സെഞ്ചുറികള്‍ വീതമുണ്ട്. ഏറ്റവും കൂടുതല്‍ 50+ സ്‌കോറുള്ളതും വാര്‍ണര്‍ക്കാണ്. നാല് സെഞ്ചുറികള്‍ ഉള്‍പ്പെടെ 61 തവണ വാര്‍ണര്‍ 50ല്‍ അധികം സ്‌കോര്‍ നേടി. കോലി (55), ധവാന്‍ (52) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. കോലിക്കും അഞ്ചും ധവാന് രണ്ട് സെഞ്ചുറികളുണ്ട്.

Latest Videos

undefined

ഐപിഎല്ലില്‍ 35.93 ശരാശരിയില്‍ 6593 റണ്‍സാണ ധവാന്റെ സമ്പാദ്യം. 127.16 സ്‌ട്രൈക്ക് റേറ്റും. 106 റണ്‍സാണ് ഉയര്‍ന്നാണ്. കോലിയാണ് (7043) ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. പിന്നില്‍ ധവാനും. 6211 റണ്‍സ് നേടിയ വാര്‍ണറാണ് മൂന്നാം സ്ഥാനത്ത്. ഈ സീസണില്‍ ഇതുവരെ 58.16 ശരാശരിയില്‍ 349 റണ്‍സ് ധവാന്‍ നേടിയിട്ടുണ്ട്. 143.92 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം. മൂന്ന് അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി. പുറത്താവാതെ നേടിയ 99 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ടോപ് ഫോറില്‍ സുഖിച്ചത് മതി! സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് പടിയിറക്കം; ഇനി അതിനിര്‍ണായകം

click me!