സഞ്ജു മാസാണ്, ക്ലാസുമാണ്; ചെന്നൈക്കെതിരായ പ്രകടനത്തില്‍ വണ്ടറടിച്ച് വോണ്‍

By Web Team  |  First Published Sep 27, 2020, 8:58 PM IST

മുന്‍ ഓസീസ് താരവും ഇപ്പോള്‍ രാജസ്ഥാന്‍ അംബാസഡറുമായ ഷെയ്ന്‍ വോണ്‍ ആശ്ചര്യപ്പെട്ടിരിക്കുയാണ് സഞ്ജുവിന്റെ പ്രകടനത്തില്‍. സഞ്ജുവിനെ എന്തുകൊണ്ട് ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലന്നാണ് വോണ്‍ ചോദിക്കുന്നത്.


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ മത്സരത്തില്‍ തന്നെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തെടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ 32 പത്തില്‍ 74 റണ്‍സെടുത്ത സഞ്ജു ടീമിന്റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും സഞ്ജുവായിരുന്നു. ഐപിഎല്‍ മുന്‍ സീസണുകളിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരമാണ് സഞ്ജു. ഇതിനിടെ രണ്ട് തവണകളായി ദേശീയ ടീമിലേക്ക് ക്ഷണം വരികയും ചെയ്തു.

സിഎസ്‌കെയ്‌ക്കെതിരായ പ്രകടനത്തിന് ലോകോത്തര നിലവാരമുണ്ടായിരുന്നു. മുന്‍ ഓസീസ് താരവും ഇപ്പോള്‍ രാജസ്ഥാന്‍ അംബാസഡറുമായ ഷെയ്ന്‍ വോണ്‍ ആശ്ചര്യപ്പെട്ടിരിക്കുയാണ് സഞ്ജുവിന്റെ പ്രകടനത്തില്‍. സഞ്ജുവിനെ എന്തുകൊണ്ട് ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലന്നാണ് വോണ്‍ ചോദിക്കുന്നത്. ''ആശ്ചര്യപ്പെടുത്തുന്ന പ്രകടനമായിരുന്നു അവന്റേത്. വിസ്മയിപ്പിക്കുന്ന ബാറ്റ്‌സ്മാനാണ് സഞ്ജു. അവനെ വീണ്ടും ഇന്ത്യന്‍ കൂപ്പായത്തില്‍ കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ.

Latest Videos

undefined

എല്ലാ ഫോര്‍മാറ്റിലും സഞ്ജു കളിക്കുന്നില്ലെന്നുള്ളത് എന്നെ അതിശയിപ്പിക്കുന്നു. ക്രിക്കറ്റിലെ എല്ലാ ഷോട്ടുകളും കളിക്കാന്‍ പ്രാപ്തയുള്ളവനാണ് സഞ്ജു. ഓരോ ഇന്നിങ്‌സിലും ക്ലാസ് കാണാം. ഏറെ നാളുകള്‍ക്കുശേഷം കണ്ടതില്‍ വച്ച് എന്ന അത്ഭുതപ്പെടുത്തിയ ബാറ്റ്‌സ്മാനാണ് സഞ്ജു. സ്ഥിരത പുലര്‍ത്തിയാല്‍ രാജസ്ഥാന്‍ കിരീടം നിലനിര്‍ത്താനാവും. സഞ്ജു ക്രീസിലുള്ളപ്പോള്‍ എന്തും നടക്കാം.

2013ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ സഞ്ജു 2015ല്‍ ഇന്ത്യയ്ക്കുവേണ്ടി ടി20 കളിച്ചു. എന്നാല്‍ അതിനുശേഷം ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിദ്ധ്യമാകാന്‍ സഞ്ജുവിന് സാധിച്ചില്ല. പിന്നീട് നാല് മത്സരങ്ങളില്‍ കൂടിയാണ് സഞ്ജുവിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനായത്.

click me!