ഐപിഎല്‍ 2021: 'ചെന്നൈയെ തോല്‍പ്പിക്കാന്‍ ഒരേയൊരു വഴി'; എതിരാളികള്‍ക്ക് നിര്‍ദേശവുമായി സെവാഗ്

By Web Team  |  First Published Sep 27, 2021, 1:58 PM IST

 ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് (Kolkata Knight Riders) ചെന്നൈ തോല്‍പ്പിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടക്കുകയായിരുന്നു.
 


ദുബായ്: ഐപിഎല്ലിന്റെ (IPL 2021) രണ്ടാംപാതിയില്‍ തുടര്‍ച്ചയായ മൂന്നാംജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) ഇന്നലെ സ്വന്തമാക്കിയത്. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് (Kolkata Knight Riders) ചെന്നൈ തോല്‍പ്പിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടക്കുകയായിരുന്നു.

ഐപിഎല്‍ 2021: വിലക്കും പിഴയും ഒഴിവാക്കാന്‍ സഞ്ജുവിന് ധോണിയെ മാതൃകയാക്കാം

Latest Videos

undefined

റിതുരാജ് ഗെയ്കവാദ് (40), ഫാഫ് ഡു പ്ലെസിസ് (43), മൊയീന്‍ അലി (32) എന്നിവര്‍ തകര്‍പ്പന്‍ തുടക്കമാണ് ചെന്നൈയ്ക്ക് നല്‍കിയത്. എന്നാല്‍ മധ്യനിര താരങ്ങളായ അമ്പാട്ടി റായുഡു (10), സുരേഷ് റെയ്‌ന (11), എം എസ് ധോണി (1) എന്നിവര്‍ നിരാശപ്പെടുത്തി. അവസാന ഓവറുകളില്‍ എട്ട് പന്തില്‍ 22 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.

ഐപിഎല്‍ 2021: 'അവരുടെ റെക്കോഡ് നോക്കൂ'; ടി20 ലോകകപ്പില്‍ ഉള്‍പ്പെടേണ്ട താരങ്ങളെ കുറിച്ച് മുന്‍ സെലക്റ്റര്‍

ജയത്തോടെ ധോണിയുടെ ക്യാപ്റ്റന്‍സിയുടെ ക്ലാസ് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. ഇപ്പോള്‍ ചെന്നൈയുടെ ജൈത്രയാത്രയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് (Virender Sehwag). എതിരാളികള്‍ 40 ഓവറും ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ചാലേ ചെന്നൈയെ തോല്‍പ്പിക്കാനാവൂ എന്നാണ് സെവാഗ് പറയുന്നത്. ''യുഎഇയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരവും ജയിച്ചതോടെ ചെന്നൈ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ചെന്നൈയെ ഒരു തരത്തിലും തോല്‍പ്പിക്കാനാവില്ലെന്ന് ഉറപ്പിക്കുകയാണ് അവര്‍. ബൗളിംഗ് മാത്രമാണ് ദുര്‍ബലമെന്ന് തോന്നിയത്. കൊല്‍ക്കത്തയെ 150-160നിടയില്‍ ഒതുക്കാമായിരുന്നു. എന്നാല്‍ 171 റണ്‍സ് വഴങ്ങി.

ഐപിഎല്‍: സഞ്ജുവിനും സംഘത്തിനും ഇന്ന് നിര്‍ണായകം; മറുവശത്ത് സണ്‍റൈസേഴ്സ്

ഇനി ചെന്നൈ ആദ്യം ബാറ്റ് ചെയ്ത് 160-170 റണ്‍സ് സ്‌കോര്‍ ചെയ്യുകയാണെങ്കില്‍ അവര്‍ക്കത് പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കാരണം അവര്‍ക്ക് ബൗളിംഗില്‍ ഒരുപാട് സാധ്യതകളില്ല. മിസ്റ്ററി സ്പിന്നറില്ല. എന്നാല്‍ അവര്‍ക്ക് ആഴത്തിലുള്ള ബാറ്റിംഗ് ലൈനപ്പുണ്ട്. ഷാര്‍ദുല്‍ ഠാക്കൂര്‍ ഒമ്പതാമതോ പത്താം സ്ഥാനത്തോ ആണ് ഇറങ്ങുന്നത്. അവന് സ്ഥാനക്കയറ്റം നല്‍കിയാല്‍ ഇംഗ്ലണ്ടില്‍ ചെയ്്തത് പോലെ മികച്ച പ്രകടനം അവന്‍ പുറത്തെടുക്കും.'' സെവാഗ് പറഞ്ഞു. 

ഐപിഎല്‍ 2021: കോലിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

''ചെന്നൈ മികച്ച ടീമാണ്. അവര്‍ക്കെതിരെ ജയിക്കുക കടുപ്പമേറിയ കാര്യമാണ്. എതിരാളികള്‍ മത്സരം മുഴുവന്‍ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുത്താലേ അവരെ മറികടക്കാന്‍ കഴിയൂ. ഓസ്‌ട്രേലിയക്കെതിരെ കളിക്കുമ്പോള്‍ മത്സരത്തിലുടനീളം മികച്ച ക്രിക്കറ്റ് പുറത്തെടുക്കണം. അതുപോലെതന്നെയാണ് ചെന്നൈയോട് കളിക്കുമ്പോഴും.'' സെവാഗ് പറഞ്ഞുനിര്‍ത്തി.

click me!