അവസാന രണ്ട് സ്ഥാനങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി കാപിറ്റല്‍സുമാണ്. ഇവര്‍ക്കും ഇനി രണ്ട് മത്സങ്ങള്‍ ബാക്കിയുണ്ട്. പരമാവധി നേടാനുകുന്ന പോയിന്റ് 12-ാണ്. എന്നാല്‍ ഇവര്‍ക്ക് നെറ്റ് റണ്‍റേറ്റ് നന്നേ കുറവാണ്.
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിലേക്ക് കേറാന്‍ നേരിയ പ്രതീക്ഷ നിലനില്‍ക്കുമ്പോഴും വലിയ തിരിച്ചടിയും ഉണ്ടായേക്കാം. പഞ്ചാബ് കിംഗ്‌സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഒരേയൊരു മത്സരം. 19ന് ധരംശാലയിലാണ് സീസണിലെ അവസാന പോര്. ഈ ജയിച്ചാല്‍ മാത്രമെ ടീമിന് എന്തെങ്കിലും സാധ്യതകള്‍ അവശേഷിക്കൂ.
മറ്റു ടീമുകള്‍ പരാജയപ്പെടുകയും കണക്കുകള്‍ നോക്കുകയും വേണ്ടിവരും. മത്സരം ജയിച്ചാല്‍ സഞ്ജുവിനും സംഘത്തിനും 14 പോയിന്റാവും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് എന്നിവര്‍ക്കും 12 പോയിന്റ് വീതമാണുള്ളത്. ഇതില്‍ ആര്‍ബിക്കും പഞ്ചാബിനും ബാക്കിയുള്ളത് രണ്ട് മത്സരങ്ങള്‍. ഇരു ടീമുകളും ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ പരാജയപ്പെടുകയും രാജസ്ഥാന്‍ ജയിക്കുകയും ചെയ്താല്‍ 14 പോയിന്റിലെത്താം.
undefined
എന്നാല്‍ രാജസ്ഥാന് തോല്‍വിയാണ് ഫലമെങ്കില്‍ ഒരു വലിയ അപകടം കാത്തിരിക്കുന്നുണ്ട്. ആര്‍സിബിയോടേറ്റ് പോലെ ഒരു വലിയ തോല്‍വിയാണ് ഫലമെങ്കില്‍ ടീം അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ നേരിയ സാധ്യതയുണ്ട്. പരാജയപ്പെട്ടാല്‍ രാജസ്ഥാന്റെ പോയിന്റ് 12ല്‍ നില്‍ക്കും. നിലവില്‍ ആറാം സ്ഥാനത്താണ് ടീം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും പഞ്ചാബ് കിംഗ്‌സിനും നിലവില്‍ 12 പോയിന്റുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും പഞ്ചാബ് ജയിച്ചാല്‍ രാജസ്ഥാന്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. കൊല്‍ക്കത്ത അവസാന മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ചാല്‍ രാജസ്ഥാന്റെ റണ്‍റേറ്റും മറികടന്ന് ഏഴാം സ്ഥാനത്തേക്ക് കയറിയേക്കാം. അങ്ങനെ വന്നാല്‍ സഞ്ജുവും സംഘവും എട്ടാം സ്ഥാനത്തേക്കിറങ്ങും.
സഞ്ജുവിനെ മതിയായി! കിരീടം വേണമെങ്കില്‍ നായകസ്ഥാനത്ത് ജോസ് ബടലര്‍ വരണം; എതിര്‍പ്പ് ശക്തം
അവസാന രണ്ട് സ്ഥാനങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി കാപിറ്റല്‍സുമാണ്. ഇവര്‍ക്കും ഇനി രണ്ട് മത്സങ്ങള്‍ ബാക്കിയുണ്ട്. പരമാവധി നേടാനുകുന്ന പോയിന്റ് 12-ാണ്. എന്നാല്‍ ഇവര്‍ക്ക് നെറ്റ് റണ്‍റേറ്റ് നന്നേ കുറവാണ്. രണ്ട് മത്സരങ്ങളും വന്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമെ രാജസ്ഥാന്റെ റണ്‍റേറ്റ് മറികടക്കാന്‍ സാധിക്കൂ. നിലവില്‍ എട്ട് പോയിന്റാണ് ഇരുവര്‍ക്കും. നെറ്റ് റണ്‍റേറ്റ് മൈനസും. രാജസ്ഥാന്റെ റണ്‍റേറ്റ് +0.140. ഇത് മറികടക്കുക ഇരു ടീമുകള്‍ക്കും പ്രയാസമായിരിക്കും.