ഹെറ്റ്മയെര്‍ സിംപിളൊന്നും എടുക്കില്ല, ത്രില്ലര്‍ മാത്രം! റോയല്‍സിന്‍റെ ഫിനിഷറെ കുറിച്ച് സഞ്ജുവിന് വാക്കുകളില്ല

By Web Team  |  First Published Apr 17, 2023, 1:09 PM IST

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 178 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. രാജസ്ഥാന്‍ 19.2 ഓവറില്‍ ലലക്ഷ്യം മറികടന്നു. മത്സരം മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ ജയിച്ചത്.


അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ത്രില്ലടിപ്പിക്കുന്ന ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 178 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. രാജസ്ഥാന്‍ 19.2 ഓവറില്‍ ലലക്ഷ്യം മറികടന്നു. മത്സരം മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ ജയിച്ചത്. 26 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്ന ഷിംറോണ്‍ ഹെറ്റ്മയെറാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. അഞ്ച് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെറ്റ്മെയറുടെ ഇന്നിംഗ്സ്. 32 പന്തില്‍ 60 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. 

റോയല്‍സിന്റെ പ്രകടനത്തെ കുറിച്ചും മത്സരശേഷം സഞ്ജു സംസാരിച്ചു. ഹെറ്റ്‌മെയറുടെ പേര് സഞ്ജു എടുത്തുപറഞ്ഞു. ''മികച്ച എതിരാളികള്‍ക്കെതിരെ ഗുണമുള്ള പിച്ചുകളില്‍ കളിക്കുമ്പോല്‍ ഇത്രത്തോളം ത്രില്ലിംഗായ മത്സരങ്ങള്‍ ലഭിക്കും. ഇത്തരം മത്സരങ്ങളുടെ ഭാഗമാവാന്‍ കഴിയുന്നത് ഭാഗ്യമാണ്. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. അവര്‍ ഒരുപാടായി നിലവാരമുള്ള ക്രിക്കറ്റ് കളിക്കുന്നവാണ്. അതിനെ നമ്മള്‍ അംഗീകരിക്കണം. ഇന്ന് ടീമിലെ എല്ലാവരും നന്നായി കളിച്ചു. അവരെ 170ല്‍ താഴെ ഒതുക്കുകയായിരുന്നു ലക്ഷ്യം. അത്തരത്തിലുള്ള തുടക്കവും ലഭിച്ചു. അതുതന്നെയാണ് പിച്ചിന്റെ ഗുണം. പുതിയ പന്ത് നന്നായി സ്വിങ് ചെയ്യുന്നുണ്ടായിരുന്നു. ആ സാഹചര്യത്തെ മാനിക്കണം. 

Latest Videos

undefined

മത്സരത്തില്‍ ആഡം സാംപയെ കൂടി ഉള്‍പ്പെടത്താന്‍ കാരണം, ഡേവിഡ് മില്ലര്‍ക്കെതിരായ പ്ലാനിന്റെ ഭാഗമായിരുന്നു. ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. എന്നാല്‍ മില്ലര്‍ നല്‍കിയ അവസരം മുതലാക്കാന്‍ സാധിച്ചില്ല. ഹെറ്റ്‌മെയറെ കുറിച്ച് എന്ത് പറയാനാണ്? അദ്ദേഹം അനായാസമായ സാഹചര്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ അദ്ദേഹം കളിക്കുന്നത് കാണാനാണ് ഞങ്ങള്‍ക്കും താല്‍പര്യം. ഇത്തരം ഘട്ടങ്ങളില്‍ ഹെറ്റ്‌മെയര്‍ കളി ജയിപ്പിച്ചിട്ടുണ്ട്.'' സഞ്ജു മത്സരശേഷം പറഞ്ഞു.

''എനിക്ക് പറയാന്‍ വാക്കുകളില്ല.ഗുജറാത്തിനെതിരെ ജയിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. കഴിഞ്ഞ വര്‍ഷം മൂന്ന് തവണയും അവര്‍ ഞങ്ങളെ തോല്‍പ്പിച്ചു. ഈ വിജയം ഒരു പ്രതികാരം പോലെയാണ് തോന്നുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാന്‍ ഞാന്‍ പരിശീലിച്ചിട്ടുണ്ട്. അത് ഗുണം ചെയ്തു.'' ഹെറ്റ്‌മെയര്‍ പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ ശേഷം പറഞ്ഞു.

ഓംലെറ്റ് മതിയായെന്ന് സഞ്ജു! ഇനി റണ്‍സ് വരും; ടോസിനിടെ പറഞ്ഞ വാക്കുപാലിച്ച് രാജസ്ഥാന്‍ നായകന്‍

click me!