നിലവില്‍ 9480 റണ്‍സാണ് ബട്ലറുടെ സമ്പാദ്യം. ഐപിഎല്ലില്‍ 2904 റണ്‍സുള്ള ജോസ് ബട്ലര്‍ക്ക് 96 റണ്‍സ് നേടാനായാല്‍ 3000 റണ്‍സ് തികയ്ക്കാനാകും. എന്നാല്‍ ബട്‌ലര്‍ ഇന്ന് കളിക്കില്ലെന്നാണ് അറിയുന്നത്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ബട്‌ലറുടെ കൈവിരലിന് പരിക്കേറ്റിരുന്നു.
ഗുവാഹത്തി: ഐപിഎല്‍ പതിനാറാം സീസണിലെ രാജസ്ഥാന്‍ റോയല്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം കണക്ക് ബുക്കില്‍ പുതിയ റെക്കോര്‍ഡുകളും നാഴികക്കല്ലുകളും എഴുതിച്ചേര്‍ക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി നായകന്‍ സഞ്ജു സാംസണിനെ കാത്തും ഒരു നേട്ടമുണ്ട്. ഇന്ന് അഞ്ച് സിക്സുകള്‍ നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിന് 250 സിക്സറുകള്‍ പൂര്‍ത്തിയാക്കാനാകും. കുട്ടിക്രിക്കറ്റില്‍ 244 സിക്സുകളാണ് സഞ്ജുവിന്റെ പേരിലുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്ലറെ ഇരട്ട നേട്ടങ്ങളാണ് മത്സരത്തില്‍ കാത്തിരിക്കുന്നത്. 20 റണ്‍സ് കൂടി നേടിയാല്‍ ബട്ലര്‍ക്ക് ടി20യില്‍ 9500 റണ്‍സുകളാകും.
നിലവില്‍ 9480 റണ്‍സാണ് ബട്ലറുടെ സമ്പാദ്യം. ഐപിഎല്ലില്‍ 2904 റണ്‍സുള്ള ജോസ് ബട്ലര്‍ക്ക് 96 റണ്‍സ് നേടാനായാല്‍ 3000 റണ്‍സ് തികയ്ക്കാനാകും. എന്നാല്‍ ബട്‌ലര്‍ ഇന്ന് കളിക്കില്ലെന്നാണ് അറിയുന്നത്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ബട്‌ലറുടെ കൈവിരലിന് പരിക്കേറ്റിരുന്നു. ഒരാഴ്ച്ചത്തോളം താരത്തിന് വിശ്രമം വേണ്ടിവരും. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ലങ്കന്‍ ഇതിഹാസം മലിംഗയെ മറികടക്കാന്‍ കഴിഞ്ഞ മത്സരത്തില്‍ ചാഹലിനായിരുന്നു. 183 വിക്കറ്റുകളുമായി ഡ്വെയ്ന്‍ ബ്രാവോ ഒന്നാമതാണെങ്കില്‍ ചാഹലിന് 171 വിക്കറ്റുകളുണ്ട്. 170 വിക്കറ്റുള്ള രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് കോച്ച ലസിത് മൂന്നാമതാണ്.
undefined
ബട്‌ലര്‍ പുറത്തിരിക്കുകയാണെങ്കില്‍ ആരെ കളിപ്പിക്കുമെന്നുള്ള ടീം മാനേജ്‌മെന്റിന്റെ തലവേദന. ജോ റൂട്ടിനെ ഓപ്പണറാക്കാന്‍ സാധ്യത കൂടുതലാണ്. അതുമല്ലെങ്കില്‍ ദേവ്ദത്ത് പടിക്കലിനെ ഓപ്പണറാക്കി കളിപ്പിച്ച റൂട്ടിനെ മധ്യനിരയിലേക്ക് ഇറക്കിയേക്കും. കെ എം ആസിഫിന് പകരം മറ്റൊരു താരവും കളിച്ചേക്കും. ധ്രുവ് ജുറല്‍ ഇന്നും ഇംപക്റ്റ് പ്ലയറാവാനാണ് സാധ്യത.
രാജസ്ഥാന്‍ റോയല്‍സ്: യഷസ്വി ജയ്സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റമയേര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, കെ എം ആസിഫ്, യൂസ്വേന്ദ്ര ചാഹല്‍.
ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, റിലീ റൂസോ, റോവ്മാന്‍ പവല്‍, അക്സര്‍ പട്ടേല്‍, സര്‍ഫറാസ് ഖാന്‍/ യഷ് ദുള്‍, അഭിഷേക് പോറല്‍, അമന്‍ ഹക്കീം ഖാന്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ജെ, മുകേഷ് കുമാര്‍.