സന്ദീപ് ശര്‍മ്മയാണ് അന്ന് വിക്കറ്റ് നേടിയത്. മീഡിയം പേസറായ സന്ദീപ് ബൗള്‍ ചെയ്യുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിലയുറപ്പിച്ചാണ് സഞ്ജു രോഹിത്തിന്‍റെ സമ്മര്‍ദ്ദം കൂട്ടിയത്
ചെന്നൈ: മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശര്‍മ്മയെ പുറത്താക്കാൻ പുത്തൻ തന്ത്രവുമായി സഞ്ജു സാംസണ്‍. പിന്നാലെ അത് പകര്‍ത്തി സാക്ഷാല്‍ എം എസ് ധോണിയും രോഹിത്തിനെ പുറത്താക്കിയതോടെ ശ്രദ്ധേയമായി മാറിയിരിക്കുകയാണ് സഞ്ജുവിന്‍റെ തന്ത്രം. പിറന്നാള്‍ ദിനത്തില്‍ തന്‍റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങിയ രോഹിത് ശര്‍മ്മ അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായിരുന്നു.
സന്ദീപ് ശര്‍മ്മയാണ് അന്ന് വിക്കറ്റ് നേടിയത്. മീഡിയം പേസറായ സന്ദീപ് ബൗള്‍ ചെയ്യുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിലയുറപ്പിച്ചാണ് സഞ്ജു രോഹിത്തിന്‍റെ സമ്മര്‍ദ്ദം കൂട്ടിയത്. പേസ് ബൗളറിനെ പോലും ക്രീസ് വിട്ടിറങ്ങി അടിക്കാറുള്ള രോഹിത്തിനെതിരെ ഈ തന്ത്രം വിജയം കാണുകയും ചെയ്തു. ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മുംബൈ നേരിട്ടപ്പോഴും ധോണി ഇതേ തന്ത്രം പയറ്റി. ദീപക് ചാഹര്‍ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്ന ഇഷാന്‍ കിഷന്‍ രണ്ടാം പന്തില്‍ പുറത്തായി.
Sanju Samson 🫡🫡🫡
RR game he exposed this of not making Rohit Sharma go down the ground against fast bowlers, so he stood up the stumps. Today MS dhoni did the same. https://t.co/cHLWbngTc5 pic.twitter.com/hsC5W4vdGh
undefined
നെഹാല്‍ വധേരയാണ് പിന്നീട് ക്രീസിലെത്തിയത്. വധേര സിംഗിളെടുത്ത് രോഹിത്തിന് സ്ട്രൈക്ക് കൈമാറി. രോഹിത് സ്ട്രൈക്കിലെത്തിയതോടെ തന്ത്രം മാറ്റിയ ധോണി വിക്കറ്റിന് അടുത്തേക്ക് കീപ്പ് ചെയ്യാനെത്തി. രോഹിത് സ്റ്റെപ്പ് ഔട്ട് ചെയ്യാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഒപ്പം തേര്‍ഡ്നമാന്‍ ഫീല്‍ഡറെ ഷോര്‍ട് തേര്‍ഡ് മാനിലും ഫൈന്‍ ലെഗ് ഫീല്‍ഡറെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലും നിയോഗിച്ചു. ഇതോടെ ചാഹറിനെതിരെ രോഹിത്ത് ലെഗ് സ്റ്റംപിലേക്കും ഓഫ് സ്റ്റംപിലേക്കും സ്കൂപ്പ് ഷോട്ട് കളിക്കാന്‍ സാധ്യതയുണ്ടെന്ന് ധോണിക്ക് അറിയാമായിരുന്നു.
പ്രതീക്ഷിച്ച പോലെ ഓഫ് ആന്‍ഡ് മിഡില്‍ സ്റ്റംപിലെത്തിയ ചാഹറിന്‍റെ സ്ലോ ബോള്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ സ്കൂപ്പ് ഷോട്ട് കളിക്കാന്‍ രോഹിത് ശ്രമിച്ചു. എന്നാല്‍ പ്രതീക്ഷിച്ചതിലും പതുക്കെ ബാറ്റിലേക്കെത്തിയ പന്ത് രോഹിത്തിന്‍റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന് നേരെ പോയത് ഗള്ളിയിലുള്ള രവീന്ദ്ര ജഡേജയുടെ കൈകളിലേക്കാണ്. ഇതോടെ ഐപിഎല്ലില്‍ ഒരിക്കല്‍ പോലും അക്കൗണ്ട് തുറക്കും മുമ്പ് ഹിറ്റ്മാന്‍ പുറത്തായി. വിക്കറ്റെടുത്തശേഷം ധോണിയെ നോക്കി വിരല്‍ ചൂണ്ടിയാണ് ചഹാര്‍ ആഘോഷം നടത്തിയത്.