ധോണിയേക്കാൾ കേമൻ? ബൗളർക്ക് പോലും ഒരു ചുക്കും തോന്നിയില്ല, റിവ്യൂ ചെയ്ത് കീപ്പർ, ഒടുവിൽ തീരുമാനം വന്നപ്പോൾ..!

By Web Team  |  First Published Apr 14, 2023, 6:39 PM IST

കളിയിൽ നിർണായക സ്വാധീനം ചെലുത്തിയ ഒരു ഡിആർഎസിനെ കുറിച്ചാണ് സാമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. പഞ്ചാബിനായി രജപക്സയും ജിതേഷ് ശർമ്മയും ക്രീസിലുള്ളപ്പോൾ പന്തെറിയാനായി 13-ാം ഓവറിൽ എത്തിത് മോഹിത് ശർമ്മയാണ്


മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് എതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ വിജയമാണ് ​ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിനെ തുടക്കത്തിലേ തിരിച്ചടികൾ നേരിട്ടു. വസാന ഓവറുകളില്‍ മിന്നിയ ഷാരൂഖ് ഖാനാണ് (ഒമ്പത് പന്തില്‍ 22) സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിംഗ് (2), ശിഖര്‍ ധവാന്‍ (8) എന്നിവരെ 28 റണ്‍സുകള്‍ക്കിടെ പഞ്ചാബിന് നഷ്ടമായി. പിന്നീട് ഷോര്‍ട്ടിന്റെ ഇന്നിംഗ്‌സാണ് തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ രക്ഷിച്ചത്.

24 പന്തുകള്‍ നേരിട്ട ഓസ്‌ട്രേലിയന്‍ താരം ഒരു സിക്‌സും നാല് ഫോറും നേടി. ഭാനുക രജപക്‌സ (20), ജിതേശ് ശര്‍മ (25), സാം കറന്‍ (22 എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഈ കളിയിൽ നിർണായക സ്വാധീനം ചെലുത്തിയ ഒരു ഡിആർഎസിനെ കുറിച്ചാണ് സാമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. പഞ്ചാബിനായി രജപക്സയും ജിതേഷ് ശർമ്മയും ക്രീസിലുള്ളപ്പോൾ പന്തെറിയാനായി 13-ാം ഓവറിൽ എത്തിത് മോഹിത് ശർമ്മയാണ്. മൂന്ന് വർഷത്തിന് ശേഷമായിരുന്നു മോഹിത് ഐപിഎല്ലിൽ തിരിച്ചെത്തിയത്.

Latest Videos

undefined

ഓവറിൽ ഓഫ് സ്റ്റംമ്പിന് പുറത്ത് മോഹിത് ഒരു ലെം​ഗ്ത് ബോൾ എറിഞ്ഞു. ജിതേഷ് ശർമ്മ ബാറ്റ് വച്ചെങ്കിലും ഷോട്ട് എടുക്കാനാകാതെ വന്നതോടെ പന്ത് വിക്കറ്റ് കീപ്പർ വൃദ്ധമാൻ സാഹയുടെ കൈകളിൽ എത്തി. ബൗളർ, ടീം ക്യാപ്റ്റൻ, മറ്റ് താരങ്ങൾ... ആർക്കും ഒരു ഭാവവ്യത്യാസമില്ല. എന്നാൽ, വിക്കറ്റ് കീപ്പർ സാഹ മാത്രം കടുത്ത അപ്പീൽ തന്നെ നടത്തി.

pic.twitter.com/WoA9shugfp

— Main Dheet Hoon (@MainDheetHoon69)

സാഹയുടെ അനുഭവ സമ്പത്ത് പരി​ഗണിച്ച ഹാർദിക് അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്തു. അൾട്രാ എഡ്ജ് നോക്കിപ്പോൾ പന്ത് ബാറ്റിൽ ചെറുതായി ഉരസിയെന്ന് വ്യക്തമായി. എന്തായാലും വൃദ്ധമാൻ സാഹയ്ക്ക് വലിയ കയ്യടികളാണ് കിട്ടുന്നത്. ധോണി റിവ്യൂ സിസ്റ്റം പോലെ ഇനി സാഹ റിവ്യൂ സിസ്റ്റം എന്ന് പറയാമെല്ലോ എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ വരുന്നുണ്ട്. 

'എങ്ങനെ സാധിക്കുന്നു! ചിലര് ഐപിഎലിനായി പോയി'; പാകിസ്ഥാനിലെത്തിയ കിവി സംഘത്തിന്റെ നിലവാരത്തിൽ സംശയമെന്ന് റസാഖ്
 

click me!