ആര്‍സിബിക്ക് ആത്മവിശ്വാസം പകര്‍ന്ന് ലോകോത്തര ഓള്‍റൗണ്ടറുടെ വരവ്! ഇന്ന് ലഖ്‌നൗവിനെതിരെ- സാധ്യതാ ഇലവന്‍

By Web Team  |  First Published Apr 10, 2023, 9:27 AM IST

മുഹമ്മദ് സിറാജിനും ഹര്‍ഷല്‍ പട്ടേലിനും അവസാന ഓവറുകളില്‍ റണ്‍ നിയന്ത്രിക്കാനാവുന്നില്ല. ജോഷ് ഹെയ്‌സല്‍വുഡിന്റെയും അഭാവം ബൗളിംഗ് നിരയില്‍ പ്രകടം. ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗ ഇന്ന് കളിച്ചേക്കും


ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയ വഴിയില്‍ തിരിച്ചെത്താല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ഇന്നിറങ്ങുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. കൊല്‍ക്കത്തയോടേറ്റ വമ്പന്‍ തോല്‍വിയില്‍ നിന്ന് കരകയറാനാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ ലഖ്‌നൗ. ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയും ഡത്ത് ഓവര്‍ ബൗളിംഗുമാണ് ബാംഗ്ലൂരിന്റെ പ്രധാന ആശങ്ക. വിരാട് കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും റണ്‍ നേടിയാലെ ആര്‍സിബിക്ക് രക്ഷയുള്ളൂ എന്ന അവസ്ഥയാണ്. ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, മൈക്കല്‍ ബ്രേസ്‌വെല്‍  അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. 

മുഹമ്മദ് സിറാജിനും ഹര്‍ഷല്‍ പട്ടേലിനും അവസാന ഓവറുകളില്‍ റണ്‍ നിയന്ത്രിക്കാനാവുന്നില്ല. ജോഷ് ഹെയ്‌സല്‍വുഡിന്റെയും അഭാവം ബൗളിംഗ് നിരയില്‍ പ്രകടം. ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗ ഇന്ന് കളിച്ചേക്കും. സന്തുലിതമാണ് രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ദീപക് ഹൂഡ, ക്രുനാല്‍ പണ്ഡ്യ, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ ഓള്‍റൗണ്ട് മികവാണ് എല്‍എസ്ജിയെ അപകടകാരികളാക്കുന്നത്. രാഹുലും കെയ്ല്‍ മേയേഴ്‌സും നിക്കോളാസ് പുരാനും റണ്‍സുറപ്പിക്കുമ്പോള്‍ രവി ബിഷ്‌ണോയ്, മാര്‍ക് വുഡ്, ആവേശ് ഖാന്‍, ജയ്‌ദേവ് ഉനദ്ഖട് തുടങ്ങിയവര്‍ വിശ്വസ്ത ബൗളര്‍മാരായും ലക്‌നൗ നിരയിലുണ്ട്. ഇതിന് മുമ്പ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ രണ്ടുകളിയിലും ആര്‍സിബിക്കായിരുന്നു ജയം. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...

Latest Videos

undefined

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്, മൈക്കല്‍ ബ്രേസ്‌വെല്‍, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്. 

ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്്: കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്/ ക്വിന്റണ്‍ ഡി കോക്ക്, നിക്കോളാസ് പുരാന്‍, ക്രുനാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, യഷ് ഠാക്കൂര്‍, ആവേഷ് ഖാന്‍, മാര്‍ക്ക് വുഡ്, രവി ബിഷ്‌ണോയി. 

ചരിത്രമാവേണ്ടതായിരുന്നു, പക്ഷെ റിങ്കുവിന്‍റെ സംഹാര താണ്ഡവത്തില്‍ എല്ലാം മുങ്ങി; കാണാം റാഷിദിന്‍റെ ഹാട്രിക്ക്

click me!