ഇന്നലെ ചെന്നൈക്കെതിരെ ഓപ്പണര്‍ സ്ഥാനത്തിറങ്ങാതെ വണ്‍ ഡൗണായാണ് രോഹിത് ക്രീസിലെത്തിയത്. എന്നാല്‍ നേരിട്ട മൂന്നാം പന്തില്‍ രോഹിത് പൂജ്യത്തിന് പുറത്തായിരുന്നു. ദീപക് ചാഹറിന്‍റെ പന്തില്‍ ഗള്ളിയില്‍ രവീന്ദ്ര ജഡേജക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.
ചെന്നൈ: ഐപിഎല്ലില്‍ ഫോം കണ്ടെത്താന്‍ പാടുപെടുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. രോഹിറ്റ് ശര്‍മ നോ ഹിറ്റ് ശര്‍മയാണെന്നും താനായിരുന്നു മുംബൈ നായകനെങ്കില്‍ രോഹിത്തിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കില്ലെന്നും ശ്രീകാന്ത് പറഞ്ഞു. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെയാണ് ഐപിഎല്‍ കമന്‍ററിക്കിടെ രോഹിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീകാന്ത് രംഗത്തെത്തിയത്.
ഇന്നലെ ചെന്നൈക്കെതിരെയും പൂജ്യത്തിന് പുറത്തായതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന നായകനും കളിക്കാരനുമെന്ന റെക്കോര്‍ഡ് രോഹിത്തിന്‍റെ പേരിലായിരുന്നു. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ പതിനൊന്നാം തവണയും കളിക്കാരനെന്ന നിലയില്‍ പതിനാറാം തവണയുമാണ് രോഹിത് പൂജ്യത്തിന് മടങ്ങുന്നത്.
undefined
ഇന്നലെ ചെന്നൈക്കെതിരെ ഓപ്പണര്‍ സ്ഥാനത്തിറങ്ങാതെ വണ്‍ ഡൗണായാണ് രോഹിത് ക്രീസിലെത്തിയത്. എന്നാല്‍ നേരിട്ട മൂന്നാം പന്തില്‍ രോഹിത് പൂജ്യത്തിന് പുറത്തായിരുന്നു. ദീപക് ചാഹറിന്‍റെ പന്തില്‍ ഗള്ളിയില്‍ രവീന്ദ്ര ജഡേജക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.
ഇതിന് പിന്നാലെ രോഹിത് ഹിറ്റ്മാനല്ല ഡക്ക്‌മാനാണെന്ന വിമര്‍ശനവുമായി ആരാധകരും രംഗത്തെത്തിയിരുന്നു.ഈ സീസണില്‍ ഇതുവരെ കളിച്ച പത്ത് കളികളില്‍ 18.40 ശരാശരിയില്‍ 184 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. 65 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 126.89 മാത്രമാണ് രോഹിത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. ഐപിഎല്ലിലും ഇന്ത്യന്‍ കുപ്പായത്തിലുമായി അവസാനം കളിച്ച 122 ടി20 ഇന്നിംഗ്സുകളില്‍ 21 റണ്‍സ് ശരാശരിയില്‍ റണ്‍സടിച്ച രോഹിത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 121 മാത്രമാണ്. ഇതില്‍ 20 തവണ പൂജ്യത്തിന് പുറത്താവുകയും ചെയ്തു.