2017ലെ സീസണില്‍ തുടര്‍ച്ചയായി നാല് ഇന്നിംഗ്സുകളില്‍(3, 2, 4, 0) ഒറ്റ അക്കത്തില്‍ പുറത്തായതാണ് രോഹിത്തിന്‍റെ ഇതിന് മുമ്പത്തെ ഏറ്റവും മോശം പ്രകടനം. നെഹാല്‍ വധേരയും, സൂര്യകുമാര്‍ യാദവും, ഇഷാന്‍ കിഷനുമെല്ലാം കൃത്യസമയത്ത് ഫോമിലേക്ക് ഉയരുമ്പോഴും നായകന്‍ മാത്രം ഫോമിലാവാത്തത് മുംബൈ ഇന്ത്യന്‍സിന് ആശങ്കയാകുന്നുണ്ട്.
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയെങ്കിലും നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോമില്‍ മുംബൈ ഇന്ത്യന്‍സിന് ആശങ്ക. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ രോഹിത് ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തിലും രണ്ടക്കം കടക്കാതെ പുറത്തായി. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് രോഹിത് തുടര്‍ച്ചയായി അഞ്ച് ഇന്നിംഗ്സുകളില്‍ രണ്ടക്കം കടക്കാതെ പുറത്താവുന്നത്. 2(8), 3(5), 0(3), 0(3), 7)8) എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ഇന്നിംഗ്സുകളില്‍ രോഹിത്തിന്‍റെ പ്രകടനം.
2017ലെ സീസണില്‍ തുടര്‍ച്ചയായി നാല് ഇന്നിംഗ്സുകളില്‍(3, 2, 4, 0) ഒറ്റ അക്കത്തില്‍ പുറത്തായതാണ് രോഹിത്തിന്‍റെ ഇതിന് മുമ്പത്തെ ഏറ്റവും മോശം പ്രകടനം. നെഹാല്‍ വധേരയും, സൂര്യകുമാര്‍ യാദവും, ഇഷാന്‍ കിഷനുമെല്ലാം കൃത്യസമയത്ത് ഫോമിലേക്ക് ഉയരുമ്പോഴും നായകന്‍ മാത്രം ഫോമിലാവാത്തത് മുംബൈ ഇന്ത്യന്‍സിന് ആശങ്കയാകുന്നുണ്ട്.
undefined
സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ രോഹിത് 24 ഇന്നിംഗ്സുകളിലെ അര്‍ധസെഞ്ചുറി വരള്‍ച്ചക്ക് വിരാമമിട്ടെങ്കിലും പിന്നീട് ഇഥുവരെ ഫോമിലേക്ക് ഉയരാനായിട്ടില്ല. ഈ സീസണില്‍ ഇതുവരെ കളിച്ച 11 കളികളില്‍ 17.36 ശരാശരിയില്‍ 191റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഡല്‍ഹിക്കെതിരെ നേടിയ 65 റണ്‍സാണ് സീസണിലെ ഉയര്‍ന്ന സ്കോര്‍. 124.83 മാത്രമാണ് രോഹിത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. സീസണിലെ റണ്‍വേട്ടയില്‍ 42ാം സ്ഥാനത്താണിപ്പോള്‍ രോഹിത്.
ഐപിഎല്ലിലും ഇന്ത്യന്‍ കുപ്പായത്തിലുമായി അവസാനം കളിച്ച 122 ടി20 ഇന്നിംഗ്സുകളില്‍ 21 റണ്‍സ് ശരാശരിയില്‍ റണ്‍സടിച്ച രോഹിത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 121 മാത്രമാണ്. ഇതില്‍ 20 തവണ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സൂര്യകുമാറിന്‍റെയും ഇഷാന്‍ കിഷന്‍റെയും നെഹാല്‍ വധേരയുടെയും വെടിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈ ആര്‍സിബിയെ തകര്‍ത്തത്.