വിരാട് കോലിക്കും സംഘത്തിലും എളുപ്പമാവില്ല; ഹൈദരാബാദിന്റെ റെക്കോഡുകള്‍ അങ്ങനെയാണ്‌

By Web Team  |  First Published Sep 21, 2020, 11:38 AM IST

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിനെ നയിക്കുന്നത്.


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കന്നി കിരീടം തേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് വിരാട് കോലിയുടെയും സംഘത്തിന്റെയും എതിരാളി. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിനെ നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ കെയ്ന്‍ വില്യംസണായിരുന്നു ടീമിനെ നയിച്ചിരുന്നത്. 

ആര്‍സിബി ശക്തം

Latest Videos

undefined

കോലി, എബി ഡിവില്ലിയേവ്‌സ്, ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, മൊയീന്‍ അലി, ശിവം ദുബെ എന്നിവര്‍ ഉള്‍പ്പെടുന്ന ബാറ്റിങ് നിര ശക്തമാണ്. ദേവ്ദത്തിന്റെ ഐപിഎല്‍ അരങ്ങേറ്റമാണിത്. എന്നാല്‍ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റാണ് ആര്‍സിബിയെ കുഴപ്പിക്കുന്നത്. ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ടി20 ഫോര്‍മാറ്റില്‍ എത്രത്തോളം തിളങ്ങുമെന്ന് കണ്ടറിയണം. ഡെയ്ല്‍ സ്‌റ്റെയ്ന്‍ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല. നവദീപ് സൈനിയാണ് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കുന്ന കാര്യം. യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ അടങ്ങുന്ന സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശക്തമാണ്. 

ഹൈദരാബാദില്‍ വമ്പന്മാരുടെ നിര

ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍.. എന്നിങ്ങനെ വമ്പന്‍ പേരുകളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍. പിന്തുണ നല്‍കാന്‍ വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍ എന്നിവരുമുണ്ട്. മലയാളി താരം ബേസില്‍ തമ്പി ഇന്ന് കളിക്കുമോ എന്നുള്ളത് കണ്ടറിയണം. ചുരുക്കിപറഞ്ഞാല്‍ സ്പിന്നും പേസും ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റും ഒന്നിനൊന്ന് മെച്ചം. 


നേര്‍ക്കുനേര്‍

ഇരു ടീമുകളും 15 തവണ നേര്‍ക്കുനേര്‍ വന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തന്നെയായിരുന്നു മുന്‍തൂക്കം. എട്ട് മത്സരങ്ങളില്‍ ഹൈദരാബാദ് ജയിച്ചപ്പോള്‍ ആറ് മത്സരങ്ങള്‍ ബാംഗ്ലൂര്‍ സ്വന്തമാക്കി. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല. എന്നാല്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ബാംഗ്ലൂരിനായിരുന്നു ജയം. ഒന്നില്‍ ഹൈദരാബാദ് ജയിച്ചു. ഒരെണ്ണത്തില്‍ ഫലമൊന്നും ഉണ്ടായിരുന്നില്ല. 

സാധ്യതാ ഇലവന്‍ 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്സ് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, മോയിന്‍ അലി, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ്, നവദീപ് സൈനി, യുസ്വേന്ദ്ര ചഹാല്‍, ഉമേഷ് യാദവ്.

ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, വിരാട് സിങ്, വിജയ് ശങ്കര്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, അഭിഷേക് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്.

click me!