അമിത് മിശ്ര വലിയൊരു വിവാദത്തിൽ കൂടെ അകപ്പെട്ടിരിക്കുകയാണ്. 12-ാം ഓവർ എറിയാൻ എത്തിയ താരം ആദ്യ പന്ത് എറിയുന്നതിന് മുമ്പ് പന്തിൽ തുപ്പൽ തേച്ചിരുന്നു
ബംഗളൂരു: അവസാന പന്ത് വരെ നീണ്ട ആവേശകരമായ മത്സരത്തിൽ ആർസിബിയെ പരാജയപ്പെടുത്താൻ ലഖ്നൗ സൂപ്പർ ജയന്റ്സിന് സാധിച്ചിരുന്നു. കൂറ്റൻ വിജയലക്ഷ്യം പടുത്തുയർത്തിയെങ്കിലും ലഖ്നൗവിന്റെ മധ്യനിരയുടെ വമ്പനടികളെ പ്രതിരോധിക്കാൻ ആർസിബി ബൗളർമാർക്ക് സാധിച്ചില്ല. ബാറ്റിംഗ് പ്രകടനം കൊണ്ട് ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തെ ആർസിബി താരങ്ങൾ ആവേശം കൊള്ളിച്ചിരുന്നു. വിരാട് കോലി, നായകൻ ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്‍വെൽ എന്നിവർ തീർത്ത ബാറ്റിംഗ് വിസ്ഫോടനത്തിലാണ് ആർസിബി മികച്ച സ്കോറിലേക്ക് എത്തിയത്.
കോലിയും ഫാഫും ചേർന്ന തുടക്കം പൊളിക്കാൻ ലഖ്നൗവിന് 12 ഓവറുകൾ വേണ്ടി വന്നു. സീനിയർ താരം അമിത് മിശ്രയാണ് വിരാട് കോലിയുടെ വിക്കറ്റെടുത്ത് തിളങ്ങിയത്. എന്നാൽ, അമിത് മിശ്ര വലിയൊരു വിവാദത്തിൽ കൂടെ അകപ്പെട്ടിരിക്കുകയാണ്. 12-ാം ഓവർ എറിയാൻ എത്തിയ താരം ആദ്യ പന്ത് എറിയുന്നതിന് മുമ്പ് പന്തിൽ തുപ്പൽ തേച്ചിരുന്നു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പന്തിൽ തുപ്പൽ തേയ്ക്കാൻ പാടില്ലെന്ന് താരങ്ങൾക്ക് ഐസിസി കർശന നിർദേശം നൽകിയിട്ടുള്ളതാണ്.
undefined
ഇത് ഐപിഎല്ലിന് ബാധകമല്ലേ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. അമിത് മിശ്രയ്ക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇതാദ്യമായല്ല അമിത് മിശ്ര ഇത്തരമൊരു വിവാദത്തിൽ ഉൾപ്പെടുന്നത്. 2021 ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുമ്പോഴും താരം പന്തിൽ തുപ്പൽ തേച്ചിരുന്നു. തുടർന്ന് അന്ന് അമ്പയറായിരുന്ന വീരേന്ദർ ശർമ്മ അമിത് മിശ്രയ്ക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു.
Is saliva allowed in ipl?? pic.twitter.com/Uh7hiR7D2G
— ROHIT RAJ (@RohitRajSinhaa)അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ 212 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് നാടകീയ ജയം സ്വന്തമാക്കിയത്. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ബോളില്‍ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ഉന്നം പിഴച്ചപ്പോള്‍ ബൈ റണ്‍ ഓടി ആവേശ് ഖാനും രവി ബിഷ്‌ണോയിയും ലഖ്‌നൗ ടീമിനെ നാടകീയമായി ജയിപ്പിക്കുകയായിരുന്നു.