പുതിയ നായകൻ സഞ്ജു സാംസണ് കീഴിൽ തലവര മാറ്റുകയാണ് രാജസ്ഥാൻ റോയൽസ് ലക്ഷ്യം. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തേക്ക് വീണ രാജസ്ഥാൻ, ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ തന്ത്രങ്ങളുമായാണ് ഇത്തവണയിറങ്ങുന്നത്.
മുംബൈ: ഐപിഎല്ലിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന മലയാളി താരം സഞ്ജു സാംസണെ ടോസ് ഭാഗ്യം തുണച്ചു. പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബൗളിംഗ് ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഏറ്റവും മോശം കണക്കുള്ള രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്.
പുതിയ നായകൻ സഞ്ജു സാംസണ് കീഴിൽ തലവര മാറ്റുകയാണ് രാജസ്ഥാൻ റോയൽസ് ലക്ഷ്യം. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തേക്ക് വീണ രാജസ്ഥാൻ, ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ തന്ത്രങ്ങളുമായാണ് ഇത്തവണയിറങ്ങുന്നത്. വമ്പൻ താരങ്ങളുണ്ടായിട്ടും നിരാശ മാത്രം ബാക്കിയായ ടീമാണ് പഞ്ചാബ്.
undefined
കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ക്രിസ് ഗെയില്‍, പൂരന്‍ എന്നിവര്‍ ബൗളിംഗ് നിരയ്‌ക്കും തലവേദനയാണ്. ഇക്കുറി തിരിച്ചടികളെല്ലാം മറക്കാന്‍ തക്ക പ്രകടനം പുറത്തെക്കാന്‍ ഉറച്ചാണ് പഞ്ചാബ് ഇറങ്ങുന്നത്. ക്രിസ് മോറിസ്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, മുസ്താഫിസുര്‍ റഹ്മാന്‍ എന്നീ വിദേശ താരങ്ങളെയാണ് രാജസ്ഥാന്‍ കളത്തിലിറക്കിയിരിക്കുന്നത്. ക്രിസ് ഗെയില്‍, നിക്കോളാസ് പൂരന്‍, മെറിഡിത്ത്, റിച്ചാര്‍ഡ്സണ്‍ എന്നിവരുമായി പഞ്ചാബും ഇറങ്ങും.
പഞ്ചാബ് കിംഗ്സ് : KL Rahul(w/c), Mayank Agarwal, Chris Gayle, Nicholas Pooran, Deepak Hooda, Shahrukh Khan, Jhye Richardson, Murugan Ashwin, Riley Meredith, Mohammed Shami, Arshdeep Singh
രാജസ്ഥാന്‍ റോയല്‍സ്: Jos Buttler(w), Manan Vohra, Ben Stokes, Sanju Samson(c), Riyan Parag, Shivam Dube, Rahul Tewatia, Chris Morris, Shreyas Gopal, Chetan Sakariya, Mustafizur Rahman