ബട്‌ലറില്ല! ജോ റൂട്ട് പകരക്കാരനാവുമോ? ദേവ്ദത്തും പുറത്ത്? രാജസ്ഥാന്‍ ഇന്ന് ഡല്‍ഹിക്കെതിരെ- സാധ്യതാ ഇലവന്‍

By Web Team  |  First Published Apr 8, 2023, 9:19 AM IST

26 മത്സരങ്ങളില്‍ ഇരുടീമുകളും 13കളികള്‍ വീതം ജയിച്ചു. പരിക്ക് മൂലം രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലര്‍ ഒരാഴ്ച പുറത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ബട്‌ലര്‍ക്ക് വിരലിന് പരിക്കേറ്റത്. ഇതിനാല്‍ താരം ഓപ്പണ്‍ ചെയ്തിരുന്നില്ല. 


ഗുവാഹത്തി: ഐപിഎല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. വൈകീട്ട് മൂന്നരയ്ക്ക് ഗുവാഹത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളി. രാജസ്ഥാന്റെ രണ്ടാം ഹോംഗ്രൗണ്ടാണ് ഗുവാഹത്തിയിലേത്. രാജസ്ഥാന്‍ ആദ്യ കളിയില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വമ്പന്‍ ജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് അഞ്ച് റണ്‍സിന് തോറ്റു. രണ്ട് കളിയിലും സഞ്ജുവായിരുന്നു ടീമിന്റെ ടോപ് സ്‌കോററര്‍. അതേസമയം ആദ്യ രണ്ട് കളിയും തോറ്റ ഡല്‍ഹി ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. നേര്‍ക്ക് നേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനോപ്പമാണ് രാജസ്ഥാനും ഡല്‍ഹിയും. 

26 മത്സരങ്ങളില്‍ ഇരുടീമുകളും 13കളികള്‍ വീതം ജയിച്ചു. പരിക്ക് മൂലം രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലര്‍ ഒരാഴ്ച പുറത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ബട്‌ലര്‍ക്ക് വിരലിന് പരിക്കേറ്റത്. ഇതിനാല്‍ താരം ഓപ്പണ്‍ ചെയ്തിരുന്നില്ല. ബട്‌ലറെ പോലൊരു താരത്തെ നഷ്ടമാവുന്നത് രാജസ്ഥാന് കനത്ത തിരിച്ചടിയാണ്. ആദ്യ മത്സരത്തില്‍ രാജസ്ഥാ ഗംഭീര ജയം നേടിയത് ബട്‌ലറുടെ അതിവേഗ അര്‍ദ്ധ സെഞ്ച്വറിയുടെ കൂടെ മികവിലായിരുന്നു. ഇംഗ്ലീഷ് താരത്തിന് പകരം ആരെ ഉള്‍പ്പെടുത്തുമെന്നുള്ളതാണ് പ്രധാന ചോദ്യം. ജോ റൂട്ടിനെ ഓപ്പണിംഗ് സ്ഥാനത്ത് പരീക്ഷിക്കാന്‍ സാധ്യതയേറെ. അതുമല്ലെങ്കില്‍ ദേവ്ദത്ത് പടിക്കലിനെ ഓപ്പണറാക്കി, റൂട്ടിനെ മധ്യനിരയില്‍ കളിപ്പിക്കേണ്ടിവരും. അതുമല്ലെങ്കില്‍ പഞ്ചാബിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ധ്രുവ് ജുറലിന് അവസരം നല്‍കിയേക്കും.

Latest Videos

undefined

അതേസമയം ആദ്യ രണ്ട് കളിയും തോറ്റ ഡല്‍ഹി ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. മികച്ച തുടക്കം പോലും നല്‍കാന്‍ ഡല്‍ഹി താരങ്ങള്‍ക്കാവുന്നില്ല. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ രണ്ട് മത്സരങ്ങളിലും സ്ലോ ബാറ്റിംഗിന് പഴിക്കേട്ടു. പൃഥ്വി ഷായും അവസരത്തിനൊത്ത് ഉയരുന്നില്ല. മധ്യനിരയില്‍ സര്‍ഫറാസ് ഖാനും നിരാശപ്പെടുത്തുന്നു. മിച്ചല്‍ മാര്‍ഷ് വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചതും ഡല്‍ഹിയുടെ ശക്തി കുറയ്ക്കും. മാര്‍ഷിന് പകരം റോവ്മാന്‍ പവല്‍ തിരിച്ചെത്തും. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...

രാജസ്ഥാന്‍ റോയല്‍സ്: യഷസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റമയേര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, കെ എം ആസിഫ്, യൂസ്‌വേന്ദ്ര ചാഹല്‍.

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, റിലീ റൂസോ, റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, സര്‍ഫറാസ് ഖാന്‍/ യഷ് ദുള്‍, അഭിഷേക് പോറല്‍, അമന്‍ ഹക്കീം ഖാന്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ജെ, മുകേഷ് കുമാര്‍.

40കാരന്റെ മെയ്‌വഴക്കം കാണേണ്ടത് തന്നെ! ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അമിത് മിശ്രയുടെ ക്യാച്ച്- വീഡിയോ

click me!