ഇന്ന് സഞ്ജു- യഷസ്വി ജയ്‌സ്വാള്‍ സഖ്യത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ജോസ് ബട്‌ലര്‍ കൡക്കുന്നില്ലെന്നുള്ളതാണ് രാജസ്ഥാന്റെ വലിയ തിരിച്ചടി. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ബട്‌ലറുടെ കൈവിരലിന് പരിക്കേറ്റിരുന്നു.
ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്ന് ആദ്യം രാജസ്ഥാന്‍ റോയല്‍- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടമാണ്. 3.30ന് രാജസ്ഥാന്റെ രണ്ടാം ഹോംഗ്രൗണ്ടായ ഗുവാഹത്തിയിലാണ് മത്സരം നടക്കുന്നത്. മഴയുടെ ഭീഷണിയൊന്നും മത്സരത്തിനുണ്ടാവില്ലെന്നാണ് ക്രിക്കറ്റ് ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്ത. അതേസമയം, കഴിഞ്ഞ മത്സത്തിലേത് പോലെ മികച്ച സ്‌കോര്‍ പ്രതീക്ഷിച്ചാവും ഗുവാഹത്തിയില്‍ ഇരു ടീമുകളും ഇറങ്ങുക. വൈകുന്നേരം ഈര്‍പ്പമുണ്ടാകുമെന്നതിനാല്‍ ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തേക്കും. പൊതുവെ ബാറ്റിംഗ് സൗഹാര്‍ദ വിക്കറ്റാണ് ഇവിടുത്തേത്. ചെറിയ ബൗണ്ടറികളും ബാറ്റര്‍മാര്‍ക്ക് അനുകൂലമാണ്. പേസര്‍മാരും സ്പിന്നര്‍മാരും താളം കണ്ടെത്താന്‍ ഒരുപോലെ പാടുപെട്ടേക്കും.
സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുക. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 72 റണ്‍സിന്റെ കൂറ്റന്‍ വിജയം സഞ്ജു സാംസണും കൂട്ടരും സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ കിംഗ്‌സ് പഞ്ചാബിനെതിരെ അഞ്ച് റണ്‍സിന് പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനാണ് സാധിച്ചത്. 42 റണ്‍സെടുത്ത സഞ്ജു തന്നെയായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍.
undefined
ഇന്ന് സഞ്ജു- യഷസ്വി ജയ്‌സ്വാള്‍ സഖ്യത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ജോസ് ബട്‌ലര്‍ കൡക്കുന്നില്ലെന്നുള്ളതാണ് രാജസ്ഥാന്റെ വലിയ തിരിച്ചടി. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ബട്‌ലറുടെ കൈവിരലിന് പരിക്കേറ്റിരുന്നു. ഒരാഴ്ച്ചത്തോളം താരത്തിന് വിശ്രമം വേണ്ടിവരും. ബട്‌ലര്‍ പുറത്തിരിക്കുകയാണെങ്കില്‍ ആരെ കളിപ്പിക്കുമെന്നുള്ള ടീം മാനേജ്‌മെന്റിന്റെ തലവേദന. ജോ റൂട്ടിനെ ഓപ്പണറാക്കാന്‍ സാധ്യത കൂടുതലാണ്. അതുമല്ലെങ്കില്‍ ദേവ്ദത്ത് പടിക്കലിനെ ഓപ്പണറാക്കി കളിപ്പിച്ച റൂട്ടിനെ മധ്യനിരയിലേക്ക് ഇറക്കിയേക്കും. കെ എം ആസിഫിന് പകരം മറ്റൊരു താരവും കളിച്ചേക്കും. ധ്രുവ് ജുറല്‍ ഇന്നും ഇംപക്റ്റ് പ്ലയറാവാനാണ് സാധ്യത.
റിയാന്‍ പരാഗ് ഫോമിലെത്തുകയും ഹെറ്റ്മെയര്‍ ഫിനിഷിംഗ് പാടവം ഒന്നുകൂടി തേച്ച് മിനുക്കുകയും ചെയ്താല്‍ രാജസ്ഥാന്റെ ബാറ്റിംഗ് കരുത്ത് ഇരട്ടിയാകും. ബൗളിംഗില്‍ യുസ്വേന്ദ്ര ചഹല്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരുടെ ഫോമില്‍ തര്‍ക്കമില്ല. രവിചന്ദ്രന്‍ അശ്വിനും കൂടി ഫോമിലെത്തിയാല്‍ ബൗളിംഗും സുസജ്ജം.
രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യഷസ്വി ജയ്സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റമയേര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, കെ എം ആസിഫ്, യൂസ്വേന്ദ്ര ചാഹല്‍.