ജീവന്‍മരണപ്പോരില്‍ ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് ഒരുങ്ങി സഞ്ജു; പഞ്ചാബിനെതിരെ രാജസ്ഥാന്‍റെ സാധ്യതാ ഇലവന്‍

By Web Team  |  First Published May 19, 2023, 10:01 AM IST

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ചെങ്കിലും കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന ജോ റൂട്ട് ഇന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായേക്കും. പകരം ദേവ്‌ദത്ത് പടിക്കല്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഷിമ്രോണ്‍ ഹെറ്റ്മെയറും ധ്രുവു ജൂറലും അടങ്ങുന്നതാകും രാജസ്ഥാന്‍റെ ബാറ്റിംഗ് ലൈനപ്പ്.


ധരംശാല: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിനിറങ്ങുകയാണ്. പഞ്ചാബ് കിംഗ്സ് ആണ് എതിരാളികള്‍. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 59 റണ്‍സിന് ഓള്‍ ഔട്ടായ ടീമില്‍ മാറ്റങ്ങളോടെയാകും ധരംശാലയിലെ ബാറ്റിംഗ് പിച്ചില്‍ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുക എന്നാണ് സൂചന.

ടോപ് ഓര്‍ഡറില്‍ ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്നിവരില്‍ തന്നെയാകും രാജസ്ഥാന്‍റെ ബാറ്റിംഗ് പ്രതീക്ഷകള്‍. ഇതുവരെ പതിവ് ഫോമിലേക്ക് ഉയരാനാാവാത്ത ബട്‌ലര്‍ക്ക് ഇത്തവണ അവസാന അവസരമാണ്. ധരംശാലയിലെ പേസും ബൗണ്‍സുമുള്ള പിച്ചും ബട്‌ലറുടെ ശൈലിക്ക് അനുയോജ്യമാണ്. സീസണില്‍ ബട്‌ലറെ പോലും നിഷ്പ്രഭമാക്കുന്ന പ്രകടനം പുറത്തെടുത്ത യശസ്വി ജയ്‌സ്വാളും നിര്‍ണായക പോരാട്ടത്തില്‍ തകര്‍ത്തടിക്കുമെന്നാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. സീസണില്‍ 360 റണ്‍സടിച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണ് 400 റണ്‍സ് മറികടക്കാനാവുമോ എന്നും ആരാധകര്‍ ഇന്ന് ഉറ്റുനോക്കുന്നു.

Latest Videos

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ചെങ്കിലും കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന ജോ റൂട്ട് ഇന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായേക്കും. പകരം ദേവ്‌ദത്ത് പടിക്കല്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഷിമ്രോണ്‍ ഹെറ്റ്മെയറും ധ്രുവു ജൂറലും അടങ്ങുന്നതാകും രാജസ്ഥാന്‍റെ ബാറ്റിംഗ് ലൈനപ്പ്.

കിംഗ് എന്ന് വിളിക്കുന്നത് വെറുതെയാണോ; ഭുവിക്കെതിരെ കോലിയുടെ സിക്സ് കണ്ട് വാ പൊളിച്ച് ഡൂപ്ലെസി-വീഡിയോ

undefined

വിന്‍ഡീസ് പേസര്‍ ജേസണ്‍ ഹോള്‍ഡര്‍ ഇന്ന് ടീമില്‍ തിരിച്ചെത്തിയേക്കും. റൂട്ടിന് പകരമാകും ഹോള്‍‍ഡര്‍ എത്തുക. ആര്‍ അശ്വിനും സന്ദീപ് ശര്‍മയും യുസ്‌വേന്ദ്ര ചാഹലും ട്രെന്‍റ് ബോള്‍ട്ടും അടങ്ങുന്നതാകും രാജസ്ഥാന്‍റെ ബൗളിംഗ് ലൈനപ്പ്.ഇംപാക്ട് താരങ്ങളായി റിയാന്‍ പരാഗ്, കുല്‍ദീപ് സെന്‍, മുരുഗന്‍ അശ്വിന്‍, കുല്‍ദിപ് യാദവ് എന്നിവരാകും ഉണ്ടാകുക.

പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍റെ സാധ്യതാ ഇലവൻ: ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, ജേസൺ ഹോൾഡർ, രവിചന്ദ്രൻ അശ്വിൻ, സന്ദീപ് ശർമ്മ, ട്രെന്റ് ബോൾട്ട്, യുവേന്ദ്ര ചാഹല്‍.

ഇംപാക്ട് താരങ്ങള്‍: റിയാൻ പരാഗ്, കുൽദീപ് സെൻ, കെ എം ആസിഫ്, മുരുകൻ അശ്വിൻ, കുൽദീപ് യാദവ്.

 

click me!