നാളെയാണ് ആര്‍സിബി- ഗുജറാത്ത് പോരാട്ടം. നേരത്തെ, രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന രാഹുല്‍ തെവാട്ടിയ ഇപ്പോള്‍ ഗുജറാത്തിന് വേണ്ടിയാണ് കളിക്കുന്നത്. ടീമിന്റെ ഫിനിഷറായിട്ടാണ് തെവാട്ടിയയെ ഉപയോഗിക്കുന്നത്.
ധരംശാല: ഐപിഎല്‍ പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് ഇനി വിദൂരസാധ്യത മാത്രമാണുള്ളത്. 14 മത്സരങ്ങളില്‍ ഇത്രയും തന്റെ പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍. പ്ലേ ഓഫ് കളിക്കണമെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് കൂറ്റല്‍ തോല്‍വി തോല്‍ക്കണം.
അതുമാത്രം പോര. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന മത്സരത്തില്‍ പരാജയപ്പെടുകയും വേണം. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെയിലാണ് അവസാന മത്സരം. വാംഖഡെയില്‍ മുംബൈയെ മറികടക്കുക ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. ആര്‍സിബി സ്വന്തം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഗുജറാത്തിനെ നേരിടുന്നത്. പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് പ്രധാനതാരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയേറെയാണ്.
നാളെയാണ് ആര്‍സിബി- ഗുജറാത്ത് പോരാട്ടം. നേരത്തെ, രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന രാഹുല്‍ തെവാട്ടിയ ഇപ്പോള്‍ ഗുജറാത്തിന് വേണ്ടിയാണ് കളിക്കുന്നത്. ടീമിന്റെ ഫിനിഷറായിട്ടാണ് തെവാട്ടിയയെ ഉപയോഗിക്കുന്നത്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. തെവാട്ടിയക്ക് ആശംസകള്‍ അറിയിക്കാനും രാജസ്ഥാന്‍ മറന്നില്ല. താരം രാജസ്ഥാന്‍ ജഴ്‌സിയില്‍, പഞ്ചാബ് കിംഗ്‌സിനെതിരെ കളിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ആശംസ നേര്‍ന്നത്. ഷെല്‍ഡണ്‍ കോട്ട്രലിനെതിരെ അഞ്ച് സിക്‌സ് നേടിയ മത്സരത്തിലെ ഫോട്ടോ ആയിരുന്നത്. ചിത്രത്തിന് നല്‍കിയ ക്യാപ്ഷനായിരുന്നു രസകരം. പിറന്നാള്‍ ആശംകള്‍ അറിയിക്കുന്നതിനൊപ്പം ഈ പ്രകടനം ആവര്‍ത്തിക്കുവെന്നും ക്യാപ്ഷനില്‍ ചേര്‍ത്തിരിക്കുന്നു. പോസ്റ്റ് വായിക്കാം...
ഇന്നലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നാല് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. 18.5 ഓവറില്‍ രാജസ്ഥാന് ജയിക്കാനായിരുന്നെങ്കില്‍ ആര്‍സിബിയെ മറികടന്ന് നാലാമത് എത്താമായിരുന്നു.