ഓംലെറ്റ് മതിയായെന്ന് സഞ്ജു! ഇനി റണ്‍സ് വരും; ടോസിനിടെ പറഞ്ഞ വാക്കുപാലിച്ച് രാജസ്ഥാന്‍ നായകന്‍

By Web Team  |  First Published Apr 17, 2023, 10:03 AM IST

താരത്തിനെതിരെ കടുത്ത വിമര്‍ശനളുണ്ടായി. സഹതാരം ആര്‍ അശ്വിന്‍ പോലും സഞ്ജുവിനെ ട്രോളിയിരുന്നു. സഞ്ജു പൂജ്യത്തിന് പുറത്തായ ഇന്നിംഗ്‌സുകളെ 'രണ്ട് മുട്ട' എന്നുള്ള രീതിയിലാണ് രസകരമായ ഒരു ലൈവില്‍ അശ്വിന്‍ പറഞ്ഞത്.


അഹമ്മദാബാദ്: ഐപിഎല്ലില്‍ പതിനാറാം സീസണില്‍ ഗംഭീര തുടക്കമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് കിട്ടിയിരുന്നത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 55 റണ്‍സെടുക്കാന്‍ സഞ്ജുവിനായി. രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 42 റണ്‍സും സഞ്ജു സ്വന്തമാക്കി. എന്നാല്‍ ഡല്‍ഹി കാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവര്‍ക്കെതിരെ സഞ്ജുവിന് തിളങ്ങാനായില്ല. രണ്ട് മത്സരങ്ങളിലും താരം പൂജ്യത്തിന് പുറത്തായി. 

പിന്നാലെ താരത്തിനെതിരെ കടുത്ത വിമര്‍ശനളുണ്ടായി. സഹതാരം ആര്‍ അശ്വിന്‍ പോലും സഞ്ജുവിനെ ട്രോളിയിരുന്നു. സഞ്ജു പൂജ്യത്തിന് പുറത്തായ ഇന്നിംഗ്‌സുകളെ 'രണ്ട് മുട്ട' എന്നുള്ള രീതിയിലാണ് രസകരമായ ഒരു ലൈവില്‍ അശ്വിന്‍ പറഞ്ഞത്. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസിനിടയിലും 'മുട്ട' പരാമര്‍ശമുണ്ടായി. 

Latest Videos

undefined

ഇത്തവണ സഞ്ജു തന്നെയാണ് ഇക്കാര്യം പറഞ്ഞത്. അവതാരകന്‍ ഡാനി മോറിസണ്‍ കഴിഞ്ഞ രണ്ടു മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന് കുറിച്ച് ചോദിച്ചു. എന്നാല്‍, തമാശരൂപേണ 'കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ കിട്ടിയ ഓംലെറ്റ് മതിയായെന്നും ഇന്ന് റണ്‍സ് സ്‌കോര്‍ ചെയ്യണ'മെന്നും സഞ്ജു വ്യക്തമാക്കുകയായിരുന്നു.

അവന്‍ രണ്ട് മുട്ട കഴിച്ചു! തുടര്‍ച്ചയായി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ സഞ്ജുവിനെ ട്രോളി അശ്വിന്‍- വീഡിയോ 

എന്തായാലും സഞ്ജു വാക്കുപാലിച്ചു. തോല്‍ക്കുമെന്ന് ഉറപ്പായ കളി തിരിച്ചുപിടിച്ചത് സഞ്ജുവിന്റെ അതിവേഗ ഇന്നിംഗ്‌സായിരുന്നു. 32 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സിന്റേയും മൂന്ന് ബൗണ്ടറികളുടേയും പിന്‍ബലത്തില്‍ 60 റണ്‍സാണ് നേടിയത്. 15-ാം ഓവറിന്റെ അവസാന പന്തില്‍ സഞ്ജു മടങ്ങുമ്പോള്‍ സ്‌കോര്‍ അഞ്ചിന് 114 എന്ന നിലയാലിയിരുന്നു.

ആറ് സിക്‌സുകള്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇതില്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെതിരെ നേടിയ ഹാട്രിക്ക് സിക്‌സും ഉള്‍പ്പെടും. ഐപിഎല്ലില്‍ റാഷിദിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്‌സ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സഞ്ജു. ക്രിസ് ഗെയ്ല്‍ ഒരിക്കല്‍ തുടര്‍ച്ചയായി നാല് സിക്‌സ് നേടിയിരുന്നു.

ഹാര്‍ദിക് ചുമ്മാ 'ചൊറിഞ്ഞു', സഞ്ജു കേറി 'മാന്തി'! കൊണ്ടത് റാഷിദിന്; സഞ്ജുവിന്റെ പ്രതികാരം- വീഡിയോ

click me!