പുറത്തായി പോകുന്നതിനിടെ അസഭ്യം പറഞ്ഞു; പുലിവാല് പിടിച്ച് രാഹുല്‍ ത്രിപാഠി

By Web Team  |  First Published Oct 19, 2020, 5:06 PM IST

കൊല്‍ക്കത്ത ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയെ അംപയര്‍ക്ക് താക്കീത് ചെയ്യേണ്ടിവന്നു. മത്സരത്തിനിടെ മോശം പദപ്രയോഗം നടത്തിയതിനാണ് ത്രിപാഠിക്ക് ശാസന.



അബുദാബി: സൂപ്പര്‍ ഓവറുകളുടെ പൂരമായിരുന്നു ഇന്നലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍. രണ്ട് മത്സരങ്ങളും സൂപ്പര്‍ ഓവറുകൡലേക്ക് നീണ്ടു. ഉച്ചയ്ക്ക് ശേഷം നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലായിരുന്നു ആദ്യത്തെ സൂപ്പര്‍ ഓവര്‍. ഒടുവില്‍ കൊല്‍ക്കത്ത ജയിക്കുകയും ചെയ്തു. 

ഇതിനിടെ മറ്റൊരു സംഭവം കൂടി അരങ്ങേങറി. കൊല്‍ക്കത്ത ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയെ അംപയര്‍ക്ക് താക്കീത് ചെയ്യേണ്ടിവന്നു. മത്സരത്തിനിടെ മോശം പദപ്രയോഗം നടത്തിയതിനാണ് ത്രിപാഠിക്ക് ശാസന. മത്സരത്തില്‍ ത്രിപാഠിയുടെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ അസഭ്യം പറഞ്ഞുകൊണ്ട് അദ്ദേഹം ക്രീസ് വിടുകയായിരുന്നു. എന്നാല്‍ പറഞ്ഞത് അംപയര്‍ കേള്‍ക്കുകയും ചെയ്തു.  പറഞ്ഞ വാക്ക് സ്റ്റംപ് മൈക്കും ഒപ്പിയെടുത്തതോടെ താരത്തിന് താക്കീത് നല്‍കുകയായിരുന്നു. 

Latest Videos

ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ടിലെ ലെവല്‍ 1 കുറ്റമാണ് താരത്തിന്റെ പേരിലുള്ളത്. 2.3 വകുപ്പ് പ്രകാരമുള്ള നിയമലംഘനമാണ് ത്രിപാഠി ചെയ്തത്.ഇനിയും സമാന കുറ്റം ആവര്‍ത്തിച്ചാല്‍ ത്രിപാതി നടപടി നേരിടേണ്ടി വരും. 16 പന്തില്‍ 23 റണ്‍സുമായി നില്‍ക്കെ ടി നടരാജന്റെ ഓവറില്‍ ത്രിപാഠി ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

click me!