ഐപിഎല്‍ ആദ്യഘട്ടത്തില്‍ കണ്ടവരില്‍ പലരും രണ്ടാംഘട്ടത്തിലില്ല; കൊഴിഞ്ഞുപോയവരും പകരക്കാരും ഇവര്‍

By Web Team  |  First Published Sep 18, 2021, 7:25 PM IST

ഐപിഎല്‍ രണ്ടാംഘട്ടത്തിന് മുമ്പ് കൊഴിഞ്ഞുപോയവരും പകരമെത്തിയവരും ആരൊക്കെയെന്ന് നോക്കാം.


ദുബായ്: ഐപിഎല്‍ രണ്ടാം ഘട്ടം നാളെ യുഎഇയില്‍ തുടങ്ങുമ്പോള്‍ പല ടീമുകളുടെയും മുഖച്ഛായയില്‍ ചെറിയ മാറ്റമൊക്കെ വന്നിട്ടുണ്ട്. ഐപിഎല്‍ ആദ്യഘട്ടത്തില്‍ കളിച്ച പല സൂപ്പര്‍ താരങ്ങളും രണ്ടാംഘട്ടം കളിക്കാന്‍ യുഎഇയിലെത്തില്ല. കൊവിഡും ടി20 ലോകകപ്പും കണക്കിലെടുത്താണ് പലരും പിന്‍മാറിയത്. ഐപിഎല്‍ രണ്ടാംഘട്ടത്തിന് മുമ്പ് കൊഴിഞ്ഞുപോയവരും പകരമെത്തിയവരും ആരൊക്കെയെന്ന് നോക്കാം.

ഡല്‍ഹി ക്യാപിറ്റല്‍സ്: ക്രിസ് വോക്സിന് പകരം ബെന്‍ ഡ്വാര്‍ഷ്യൂസ്, എം സിദ്ധാര്‍ത്ഥിന് പകരം കുല്‍വനന്ദ് കെജ്രോലിയ.

Latest Videos

undefined

മുംബൈ ഇന്ത്യന്‍സ്: മൊഹ്സിന്‍ ഖാന് പകരം റൂഷ് കലാറിയ

പഞ്ചാബ് കിംഗ്സ്:  റിലെ മെര്‍ഡിത്തിന് പകരം നഥാന്‍ എല്ലിസ്, ജെ റിച്ചാര്‍ഡ്സണ് പകരം ആദില്‍ റഷീദ്, ഡേവിഡ് മലന് പകരം ഏയ്ഡന്‍ മാര്‍ക്രം.

രാജസ്ഥാന്‍ റോയല്‍സ്: ആന്‍ഡ്ര്യു ടൈക്ക് പകരം ടബ്രൈസ് ഷംസി, ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം ഗ്ലെന്‍ ഫിലിപ്സ്, ബെന്‍ സ്റ്റോക്സിന് പകരം ഒഷാനെ തോമസ്, ജോസ് ബട്‌ലര്‍ക്ക് പകരം എവിന്‍ ലൂയിസ്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: ആദം സാംപക്ക് പകരം വനിന്ദു ഹസരങ്ക, ഡാനിയേല്‍ സാംസിന് പകരം ദുഷ്മന്ത ചമീര, കെയ്ന്‍ റിച്ചാര്‍ഡ്സണ് പകരം ജോര്‍ജ് കാര്‍ട്ടണ്‍, ഫിന്‍ അലന് പകരം ടിം ഡേവിഡ്, വാഷിംഗ്ട്ണ്‍ സുന്ദറിന് പകരം ആകാശ് ദീപ്.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ജോണി ബെയര്‍സ്റ്റോക്ക് പകരം ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: പാറ്റ് കമിന്‍സിന് പകരം ടിം സൗത്തി.

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!