ടോസ് ഭാഗ്യം മുംബൈയെ തുണച്ചു; എന്ത് ചെയ്യണമെന്ന് ധവാനോട് ചോദിച്ചു, തീരുമാനമെടുത്ത് രോഹിത്, ടീമുകളില്‍ മാറ്റം

By Web Team  |  First Published May 3, 2023, 7:10 PM IST

സ്കോറുകള്‍ പിന്തുടരുമ്പോള്‍ ടീമിനുള്ള ശക്തി ഇതിനകം തെളിഞ്ഞതോടെയാണ് ബൗളിംഗ് തെരഞ്ഞെടുത്തതെന്ന് രോഹിത് വ്യക്തമാക്കി. മുംബൈ നിരയില്‍ റിലൈ മെറിഡിത്തിന് പരിക്കേറ്റതിനാല്‍ ആകാശ് ടീമിലെത്തി.


മൊഹാലി: പഞ്ചാബ് കിംഗ്സിന് എതിരെ ടോസ് നേടി മുംബൈ ഇന്ത്യൻസ്. ടോസ് ലഭിച്ച മുംബൈ നായകൻ രോഹിത് ശര്‍മ ബൗളിംഗ് തെരഞ്ഞെടുത്തു. സ്കോറുകള്‍ പിന്തുടരുമ്പോള്‍ ടീമിനുള്ള ശക്തി ഇതിനകം തെളിഞ്ഞതോടെയാണ് ബൗളിംഗ് തെരഞ്ഞെടുത്തതെന്ന് രോഹിത് വ്യക്തമാക്കി. മുംബൈ നിരയില്‍ റിലൈ മെറിഡിത്തിന് പരിക്കേറ്റതിനാല്‍ ആകാശ് ടീമിലെത്തി. പഞ്ചാബ് നിരയില്‍ രണ്ട് മാറ്റങ്ങളാണ് വന്നത്. ഷോര്‍ട്ടും നഥാൻ എല്ലിസും ടീമിലേക്ക് തിരിച്ചെത്തി. കഗിസോ റബാദ ഇല്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്. 

മുംബൈ ഇന്ത്യൻസ് ടീം: Rohit Sharma(c), Ishan Kishan(w), Cameron Green, Tilak Varma, Tim David, Nehal Wadhera, Jofra Archer, Piyush Chawla, Kumar Kartikeya, Akash Madhwal, Arshad Khan

Latest Videos

undefined

മുംബൈ ഇംപാക്ട് സബ്സ്: : Suryakumar Yadav, Dewald Brevis, Vishnu Vinod, Ramandeep Singh, Tristan Stubbs.

പഞ്ചാബ് കിംഗ്സ് ടീം: Prabhsimran Singh, Shikhar Dhawan(c), Matthew Short, Liam Livingstone, Jitesh Sharma(w), Sam Curran, Shahrukh Khan, Harpreet Brar, Rishi Dhawan, Rahul Chahar, Arshdeep Singh

പഞ്ചാബ് ഇംപാക്ട് സബ്സ്: Nathan Ellis, Sikandar Raza, Atharva Taide, Mohit Rathee, Shivam Singh.

അഞ്ചുതവണ ചാമ്പ്യന്മാരായിട്ടുണ്ടെങ്കിലും സ്ഥിരത പുലർത്താനാവാത്ത ബുദ്ധിമുട്ടുകയാണ് മുംബൈ ഇന്ത്യൻസ്. നായകൻ ശിഖർ ധവാന്റെ ബാറ്റിനെ അമിതമായി ആശ്രയിച്ചാണ് പഞ്ചാബിന്‍റെ മുന്നേറ്റം. അവസാന മത്സരത്തിൽ ജയിച്ച ആശ്വാസത്തിലാണ് ഇരു ടീമും നേ‍ർക്കുനേർ വരുന്നത്. മുംബൈയിൽ ഏറ്റുമുട്ടിയപ്പോൾ ജയം പഞ്ചാബിനൊപ്പമായിരുന്നു. പഞ്ചാബിന്റെ 214 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് 201 റൺസിൽ എത്താനേ കഴിഞ്ഞുള്ളൂ.

സൂര്യകുമാർ യാദവ് ഫോമിൽ തിരിച്ചെത്തിയത് ആശ്വാസമാണെങ്കലും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മങ്ങിയ ഫോം ആശങ്കയായി തുടരുകയാണ്. ഇഷാൻ കിഷനും തിലക് വർമ്മയ്ക്കും കാമറൂൺ ഗ്രീനിനും ഉത്തരവാദിത്തം കൂടും. ജോഫ്ര ആർച്ചർ ബൗളിംഗ് നിരയിൽ തിരിച്ചെത്തിയതും മുംബൈയ്ക്ക് കരുത്താവും. ധവാനെ മാറ്റിനിർത്തിയാൽ ഉറപ്പിച്ച് റൺ പ്രതീക്ഷിക്കാവുന്ന ബാറ്റർമാർ പഞ്ചാബ് നിരയിലില്ല. ലിയം ലിവിംഗ്സ്റ്റണും സാം കറണും ജിതേഷ് ശർമ്മയും അവസരത്തിനൊത്ത് ഉയർന്നാലേ പഞ്ചാബിന് രക്ഷയുള്ളൂ. നേർക്കുനേർ പോരാട്ടക്കണക്കിൽ ഇരുടീമും ഒപ്പത്തിനൊപ്പം. ഇതുവരെ ഏറ്റുമുട്ടിയ 30 കളിയിൽ ഇരുടീമിനും പതിനഞ്ച് ജയം വീതം നേടാനായി. 

സാക്ഷാല്‍ ധോണി ഞെട്ടണമെങ്കില്‍..! പേടിച്ച് മാറി അമ്പയര്‍, അമ്പരന്ന് പോയത് സിഎസ്കെ നായകൻ; ഹീറോയായി അലി, വീഡിയോ

click me!