ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് അര്‍ഷദ് തുടക്കത്തിലേ തിരിച്ചടി നല്‍കി. 13 റണ്‍സ് മാത്രമുള്ളപ്പോള്‍ പ്രഭ്സിമ്രാൻ സിംഗിനെ അര്‍ഷദ് വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷന്‍റെ കൈകളില്‍ എത്തിച്ചു
മെഹാലി: മുംബൈ ഇന്ത്യൻസിനെതിരെ സീസണില്‍ ഒരിക്കല്‍ കൂടി കൂറ്റൻ സ്കോര്‍ കുറിച്ച് പഞ്ചാബ് കിംഗ്സ്. മൊഹാലിയിലെ പോരാട്ടത്തില്‍ മുംബൈക്ക് 215 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് പഞ്ചാബ് മുന്നോട്ട് വച്ചിട്ടുള്ളത്. മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് പഞ്ചാബ് മിന്നും സ്കോറിലേക്ക് എത്തിയത്. കിംഗ്സിനായി ലിയാം ലിവിംഗ്സ്റ്റോണ്‍ (82*), ജിതേഷ് ശര്‍മ്മ (49*) എന്നിവര്‍ മിന്നി. മുംബൈക്കായി അര്ർഷദ് ഖാൻ 48 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് അര്‍ഷദ് തുടക്കത്തിലേ തിരിച്ചടി നല്‍കി. 13 റണ്‍സ് മാത്രമുള്ളപ്പോള്‍ പ്രഭ്സിമ്രാൻ സിംഗിനെ അര്‍ഷദ് വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷന്‍റെ കൈകളില്‍ എത്തിച്ചു. നായകൻ ശിഖര്‍ ധവാനും മാത്യൂ ഷോര്‍ട്ടും ചേര്‍ന്നതോടെ ശരാശരി വേഗത്തില്‍ പഞ്ചാബ് സ്കോര്‍ ബോര്‍ഡ് ചലിച്ച് തുടങ്ങി. എന്നാല്‍, തന്നെ കടന്നാക്രമിച്ച ധവാന് പിയൂഷ് ചൗള അതേ നാണയത്തില്‍ മറുപടി നല്‍കിയപ്പോള്‍ പഞ്ചാബ് വീണ്ടും നിരാശപ്പെട്ടു. 20 പന്തില്‍ 30 റണ്‍സാണ് ധവാൻ നേടിയത്.
undefined
ലിയാം ലിവിംഗ്സ്റ്റോണിനൊപ്പം മാത്യൂ ഷോര്‍ട്ട് കുതിക്കുമെന്ന് കരുതിയപ്പോള്‍ മുംബൈക്ക് തുണയായി വീണ്ടും പിയൂഷ് ചൗള തന്നെയെത്തി. എന്നാല്‍, ലിയാമിനൊപ്പം ജിതേഷ് ശര്‍മ്മ ചേര്‍ന്നതോടെ കളി പഞ്ചാബ് വരുതിയിലാക്കി. ജോഫ്ര ആര്‍ച്ചറെ വരെ പായിച്ച് കൊണ്ട് പഞ്ചാബ് അതിവേഗം റണ്‍സ് കണ്ടെത്തി. അവസാന ഓവറുകളില്‍ അടി വാങ്ങിക്കുന്ന മുംബൈയുടെ സ്ഥിരം പതിവ് മൊഹാലിയിലും ആവര്‍ത്തിക്കുകയായിരുന്നു. 32 പന്തില്‍ ലിയാം അര്‍ധ സെഞ്ചുറിയലേക്കെത്തി. 19-ാം ഓവര്‍ എറിഞ്ഞ ആര്‍ച്ചറിനെ മൂന്ന് സിക്സുകള്‍ തുടര്‍ച്ചയായി പറത്തിയാണ് ലിയാം ശിക്ഷിച്ചത്. അവസാന ഓവറില്‍ ബൗണ്ടറി ഒന്നും വഴങ്ങാതെ ആകാശ് പിടിച്ച് നിന്നത് മുംബൈക്ക് ആശ്വാസമായി.
ആരാധകരുടെ ഹൃദയം തൊട്ട് ഇതിഹാസ താരം; മഴ പെയ്തപ്പോൾ പിച്ച് മൂടാൻ സഹായവുമായി ഓടിയെത്തി, വീഡിയോ