ധരംശാലയില്‍ ആറ് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സന്ദീപ് 14.20 ശരാശരിയില്‍ 10 വിക്കറ്റുകളും വീഴ്ത്തി. 14.40 സ്‌ട്രൈക്ക് റേറ്റിലാണ് സന്ദീപിന്റെ നേട്ടം. ഇക്കണോമി 5.91. ചാഹലിന് മികച്ച റെക്കോര്‍ഡുണ്ട് പഞ്ചാബിനെതിരെ 18 മത്സരങ്ങളില്‍ 29 വിക്കറ്റാണ് വീഴ്ത്തിയത്.
ധരംശാല: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നിര്‍ണായക മത്സരത്തിനൊരുങ്ങുന്ന പഞ്ചാബ് കിംഗ്‌സിന് കാര്യങ്ങള്‍ അത്ര അനായാസമായിരിക്കില്ല. പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ കുടുക്കാന്‍ ഒന്നിലേറെ താരങ്ങള്‍ രാജസ്ഥാന്‍ നിരയിലുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ മുന്ന് തവണ ധവാനെ പുറത്താക്കിയിട്ടുണ്ട്. പേസര്‍ സന്ദീപ് ശര്‍മയാവട്ടെ രണ്ട് തവണയും ധവാനെ മടക്കി.
ധരംശാലയില്‍ ആറ് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സന്ദീപ് 14.20 ശരാശരിയില്‍ 10 വിക്കറ്റുകളും വീഴ്ത്തി. 14.40 സ്‌ട്രൈക്ക് റേറ്റിലാണ് സന്ദീപിന്റെ നേട്ടം. ഇക്കണോമി 5.91. ചാഹലിന് മികച്ച റെക്കോര്‍ഡുണ്ട് പഞ്ചാബിനെതിരെ 18 മത്സരങ്ങളില്‍ 29 വിക്കറ്റാണ് വീഴ്ത്തിയത്. അശ്വിന്‍ 20 മത്സരങ്ങളില്‍ നിന്ന് ഇത്രയും തന്നെ വിക്കറ്റുകള്‍ വീഴ്ത്തി. ധരംശാലയിലെ ബാറ്റിംഗ് പറുദീസയില്‍ ടോസ് നിര്‍ണായകമായേക്കില്ലെങ്കിലും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം തുടക്കത്തില്‍ കരുതലെടുക്കേണ്ടിവരുമെന്നാണ് സൂചന.
undefined
പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി പേസര്‍ ഖലീല്‍ അഹമ്മദ് ഫ്‌ലഡ് ലൈറ്റുകള്‍ക്ക് കീഴില്‍ മികച്ച സ്വിംഗ് കണ്ടെത്തിയത് രാജസ്ഥാനുള്ള സൂചനയാണ്. എന്നാല്‍ പവര്‍ പ്ലേയിലെ ആദ്യ മൂന്നോ നാലോ ഓവറില്‍ കരുതലെടുത്താല്‍ പിന്നീട് ഈ പിച്ചില്‍ ഏത് സ്‌കോറും സുരക്ഷിതമല്ലെന്ന് ലിയാം ലിവിംഗ്സ്റ്റണിന്റെ വെടിക്കെട്ട് ബാറ്റിംഗ് തെളിയിക്കുകയും ചെയ്തു. ജയ്പൂരിലെ സ്പിന്‍ പിച്ചില്‍ കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നില്‍ വെറും 59 റണ്‍സിന് ഓള്‍ ഔട്ടായി കനത്ത തോല്‍വി വഴങ്ങിയാണ് രാജസ്ഥാന്‍ റോയല്‍സ് വരുന്നത്.
കടുപ്പമെങ്കിലും സംഭവിച്ചേക്കാം; രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ പ്ലേ ഓഫ് വഴിയുണ്ട്!
എന്നാല്‍ മനോഹരമായ ഔട്ട് ഫീല്‍ഡും പുറംകാഴ്ചകളുമുള്ള ധരംശാലയിലെത്തുമ്പോള്‍ സഞ്ജുവിനും സംഘത്തിനും പേടിക്കാനൊന്നുമില്ല. കാരണം, 10 വര്‍ഷത്തെ ഇടവേളക്ക് ശേഷം ധരംശാലയില്‍ നടന്ന ആദ്യ ഐപിഎല്‍ മത്സരമായ ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിംഗ്‌സ് മത്സരത്തില്‍ ഇരു ടീമുകളും തകര്‍ത്തടിച്ച് ആരാധകര്‍ കണ്ടതാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ അടിച്ചെടുത്തത് 213 റണ്‍സ്. ഫോമിലില്ലാതിരുന്ന ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷാക്ക് പോലും ഫോമിലാവാന്‍ കഴിഞ്ഞതും ധരംശാലയിലായിരുന്നു.