ഈ ജൂലൈയിലാണ് ഫുള്‍ട്ടണ്‍ സ്ഥാനമൊഴിഞ്ഞത്. ന്യൂസിലന്‍ഡിന് വേണ്ടി നാല് ടെസ്റ്റുകളും 85 ഏകദിനങ്ങളും 33 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് റോഞ്ചി.
വെല്ലിംഗ്ടണ്‍: മുന്‍ വിക്കറ്റ് കീപ്പര്‍ ലൂക്ക് റോഞ്ചിയെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി നിയമിച്ചു. പീറ്റര്‍ ഫുള്‍ട്ടന് പകരമാണ് റോഞ്ചി പരിശീലകനാവുക. ഈ ജൂലൈയിലാണ് ഫുള്‍ട്ടണ്‍ സ്ഥാനമൊഴിഞ്ഞത്. ന്യൂസിലന്‍ഡിന് വേണ്ടി നാല് ടെസ്റ്റുകളും 85 ഏകദിനങ്ങളും 33 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് റോഞ്ചി.
ഗാരി സ്റ്റഡാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. ഷെയ്ന്‍ ജര്‍ഗന്‍സെന്നണ് ടീമിന്റെ ബൗളിങ് പരിശീലകന്‍. റോഞ്ചി ഉടന്‍ ഇവര്‍ക്കൊപ്പം ചേരും. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡ് ടീമിനൊപ്പം റോഞ്ചി ഉണ്ടായിരുന്നു. 39കാരനായ റോഞ്ചി ന്യൂസിലന്‍ഡിന് പുറമെ ഓസ്‌ട്രേലിയക്ക് വേണ്ടിയും ഏകദിന ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.
2017ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റോഞ്ചി വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിച്ചിരുന്നു. മാത്രമല്ല ക്രിക്കറ്റ് വെല്ലിംങ്ടണിന്റെ വികസന പ്രവര്‍ത്തനങ്ങളിലും മുന്‍ താരം ഭാഗമമായിരുന്നു. 85 ഏകദിനങ്ങളില്‍ നിന്ന് 1397 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 170 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 33 ടി20 മത്സരങ്ങളില്‍ 359 റണ്‍സും നേടി.