ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജയം. 2017 ഗുജറാത്ത് ലയണ്‍സിനെതിരെ 15 പന്തുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹി കാപിറ്റല്‍സ് 208 റണ്‍സ് വിജയലക്ഷ്യം മറികടന്നിരുന്നു.
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതെരിയ വിജയത്തിന് പിന്നാലെ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാ്ക്കി മുംബൈ ഇന്ത്യന്‍സ്. വാംഖഡെയില്‍ 200 റണ്‍സ് വിജയലക്ഷ്യം 21 പന്തുകള്‍ ബാക്കി നില്‍ക്കെ മുംബൈ അനായാസം മറികടക്കുകയായിരുന്നു. നാല് വിക്കറ്റുകള്‍ മാത്രമാണ് മുംബൈക്ക് നഷ്ടമായിരുന്നത്. 200 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഇത്രയും പന്തുകള്‍ ബാക്കി നില്‍ക്കെ മറ്റൊരു വിജയിച്ചിട്ടില്ല.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജയം. 2017 ഗുജറാത്ത് ലയണ്‍സിനെതിരെ 15 പന്തുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹി കാപിറ്റല്‍സ് 208 റണ്‍സ് വിജയലക്ഷ്യം മറികടന്നിരുന്നു. ഈ റെക്കോര്‍ഡാണ് പിന്നിലായത്. 2010ല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 10 പന്തുകള്‍ ബാക്കി നില്‍ക്കെ പഞ്ചാബ് ജയിച്ചത് മൂന്നാമതായി. അന്ന് 201 റണ്‍സാണ് പഞ്ചാബ് പിന്തുടര്‍ന്ന് ജയിച്ചത്.
undefined
മാത്രമല്ല, ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്ന ടീം കൂടിയായി മുംബൈ. ഈ സീസണില്‍ മൂന്നാം തവണയാണ് മുംബൈ ഇത്തരത്തില്‍ ജയിക്കുന്നുത്. രണ്ട് തവണ വീതം ജയിച്ച പഞ്ചാബ് (2014), ചെന്നൈ (2018) എന്നിവരെയാണ് മുംബൈ മറികടന്നത്. ഏറ്റവും കൂടുതല്‍ തവണ 200+ സ്‌കോര്‍ മറികടന്ന് ജയിച്ചതും ഈ സീസണിലാണ്. ഏഴാം തവണയാണ് ഈ സീസണില്‍ 200 മറികടക്കുന്നത്. 2014ല്‍ മൂന്ന് തവണ ഇത്തരത്തില്‍ ടീമുകള്‍ ജയിച്ചു. 2010, 2018, 2022 സീസണുകളില്‍ രണ്ട് തവണ മാത്രമാണ് ഇത്തരത്തില്‍ സംഭവിച്ചത്.
വാംഖഡയില്‍ ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. 35 പന്തില്‍ 83 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് വിജയം എളുപ്പമാക്കിയത്. 34 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന നെഹല്‍ വധേരയുടെ പ്രകടനവും എടുത്തുപറയേണ്ടതുണ്ട്. 21 പന്തില്‍ 42 റണ്‍സെടുത്ത ഇഷാന്‍ കിഷനും മികച്ച പ്രകടനം പുറത്തെടുത്തു. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്താനും മുംബൈക്ക് സാധിച്ചു. 11 മത്സരങ്ങളില്‍ 12 പോയിന്റാണ് മുംബൈക്കുള്ളത്.
യശസ്വി ജയ്‌സ്വാളും തിലക് വര്‍മ്മയുമല്ല; സെലക്‌ടര്‍മാരുടെ കണ്ണ് പതിഞ്ഞ താരത്തിന്‍റെ പേരുമായി റെയ്‌ന