അവസാന മത്സരത്തിലും ജയം മുംബൈക്ക്; ചെന്നൈക്കെതിരായ മത്സരങ്ങളിലെ നേര്‍ക്കുനേര്‍ കണക്ക് ഇങ്ങനെ

By Web Team  |  First Published Sep 19, 2021, 11:02 AM IST

മുംബൈ- ചെന്നൈ പോരാട്ടത്തെ ഐപിഎല്ലിലെ എല്‍ക്ലാസിക്കോ എന്ന് വിശേഷിപ്പിച്ചാല്‍ ഒട്ടും അതിശയോക്തിയാവില്ല. താരത്തിളക്കത്തിലും പോരാട്ടച്ചൂടിലും ആരാധകക്കരുത്തിലും ഒപ്പത്തിനൊപ്പം.


ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഐപിഎല്ലിലെ നേര്‍ക്കുനേര്‍ പോരാട്ടക്കണക്കില്‍ മുംബൈ ഇന്ത്യന്‍സിനാണ് മേധാവിത്തം. ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയപ്പോഴും ജയം രോഹിത് ശര്‍മയുടെ മുംബൈയ്‌ക്കൊപ്പം ആയിരുന്നു.

മുംബൈ- ചെന്നൈ പോരാട്ടത്തെ ഐപിഎല്ലിലെ എല്‍ക്ലാസിക്കോ എന്ന് വിശേഷിപ്പിച്ചാല്‍ ഒട്ടും അതിശയോക്തിയാവില്ല. താരത്തിളക്കത്തിലും പോരാട്ടച്ചൂടിലും ആരാധകക്കരുത്തിലും ഒപ്പത്തിനൊപ്പം.

Latest Videos

undefined

2008ലെ ആദ്യ പതിപ്പില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മഹേന്ദ്ര സിംഗ് ധോണിയും തിരികൊളുത്തിയ ആവേശപ്പൂരം. ഇരുടീമും ഏറ്റുമുട്ടിയത് 31 കളിയില്‍. മുംബൈ 19ല്‍ ജയിച്ചപ്പോള്‍ ചെന്നൈ ജയിച്ചത് 12 കളിയില്‍. 

ഈ സീസണിലെ ആദ്യപോരില്‍ മുഖാമുഖം വന്നപ്പോള്‍ ചെന്നൈയുടെ 218 റണ്‍സ് മുംബൈ മറികടന്നത് അവസാന പന്തില്‍. ഈമത്സരത്തില്‍ തന്നെയാണ് ഇരുടീമുകളുടേയും ഉയര്‍ന്ന സ്‌കോര്‍ പിറന്നതും. ചെന്നൈയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ 79 റണ്‍സ്. 

മുംബൈയുടെ കുറഞ്ഞ സ്‌കോര്‍ 141. ഹാട്രിക് കിരീടം ലക്ഷ്യമിട്ടുന്ന മുംബൈ ഇന്ത്യന്‍സ് അഞ്ചുതവണ കപ്പുയര്‍ത്തിയ ടീമാണ്. ധോണിയുടെ ചെന്നൈ ചാംപ്യന്മാരായത് മൂന്ന് തവണ.

click me!