കോലിക്കെതിരെ പന്തെറിയാന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍?; ബാഗ്ലൂരിനെതിരെ മുംബൈയുടെ സാധ്യതാ ഇലവന്‍

By Web Team  |  First Published May 9, 2023, 12:16 PM IST

ചെന്നൈക്കെതിരെ അര്‍ഷദ് ഖാന്‍ ഓവറില്‍ 17 റണ്‍സിനടുത്താണ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറിയ രാഘവ് ഗോയല്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും വാംകഡെയിലെ ബാറ്റിംഗ് പിച്ചില്‍ അവസരം കിട്ടുമോ എന്ന് കണ്ടറിയണം.


മുംബൈ: ഐപിഎല്ലിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടാനിറങ്ങുകയാണ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ ജീവന്‍മരണപ്പോരാട്ടതിനാണ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം ഇന്ന് സാക്ഷിയാകുക. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ചെന്നൈയോട് തോറ്റപ്പോള്‍ ഡല്‍ഹിയോട് തോറ്റാണ് ബാംഗ്ലൂര്‍ വരുന്നത്.

സൂര്യകുമാറും ഇഷാന്‍ കിഷനും ടിം ഡേവിഡും തിലക് വര്‍മയും അടങ്ങുന്ന മധ്യനിര ഹോം ഗ്രൗണ്ടില്‍ കരുത്തു കാട്ടുന്നുണ്ടെങ്കിലും ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ തകര്‍ന്നടിഞ്ഞത് മുംബൈക്ക് തിരിച്ചടിയാണ്. ഓപ്പണര്‍ സ്ഥാനത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തുമോ എന്നതും ഇന്ന് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ബൗളിംഗാണ് മുംബൈയുടെ മറ്റൊരു തലവേദന. കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്ത ജോഫ്ര ആര്‍ച്ചര്‍ നാട്ടിലേക്ക് മടങ്ങിയതോടെ റിലെ മെറിഡിത്തിനോ ജേസണ്‍ ബെഹന്‍ഡോര്‍ഫിനോ ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചേക്കും.

Latest Videos

undefined

ചെന്നൈക്കെതിരെ അര്‍ഷദ് ഖാന്‍ ഓവറില്‍ 17 റണ്‍സിനടുത്താണ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറിയ രാഘവ് ഗോയല്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും വാംഖഡെയിലെ ബാറ്റിംഗ് പിച്ചില്‍ അവസരം കിട്ടുമോ എന്ന് കണ്ടറിയണം. പിയൂഷ് ചൗള മാത്രമാണ് ബൗളിംഗില്‍ സ്ഥിരത പുലര്‍ത്തുന്ന ഒരേയൊരു താരം. ഈ സാഹചര്യത്തില്‍ ഇന്ന് ബാംഗ്ലൂരിനെതിരെ അര്‍ഷദ് ഖാന് പകരം അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്ക് വീണ്ടും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാന്‍ സാധ്യതയുണ്ട്. അര്‍ജ്ജുന്‍ കളിച്ചാല്‍ പവര്‍ പ്ലേയില്‍ വിരാട് കോലി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങും.

രോഹിത്തിന് ടെക്‌നിക്കല്‍ പ്രശ്‌നങ്ങളൊന്നുമില്ല! മോശം പ്രകടനത്തിന്റെ കാരണം വ്യക്തമാക്കി സെവാഗ്

ബാംഗ്ലൂരിനെതിരെ ഇന്ന് മുംബൈയുടെ സാധ്യതാ ഇലവന്‍ എങ്ങനെയാകുമെന്ന് നോക്കാം. ഇഷാന്‍ കിഷനൊപ്പം ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മ തിരിച്ചെത്തും. വണ്‍ ഡൗണായി കാമറൂണ്‍ ഗ്രീന്‍ ഇറങ്ങുമ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാറും അഞ്ചാമനായി തിലക് വര്‍മയെത്തിയാല്‍ ട്രൈസ്റ്റന്‍ സ്റ്റബ്സ് പുറത്താകും. ഫിനിഷറായി ടിം ഡേവിഡ് ടീമിലെത്തുമ്പോള്‍ ചെന്നൈക്കെതിരെ അര്‍ധസെഞ്ചുറി നേടി ടോപ് സ്കോററായ നെഹാല്‍ വധേര ഏഴാം നമ്പറില്‍ ഇറങ്ങിയേക്കും.

ബൗളിംഗ് നിരയില്‍ ആകാശ് മധ്‌വാളും പിയൂഷ് ചൗളയും സ്ഥാനം ഉറപ്പിക്കുമ്പോള്‍ ആര്‍ഷദ് ഖാന് പകരം അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ പ്ലേയിംഗ് ഇലവവനിലെത്താനുള്ള സാധ്യതയുമുണ്ട്. ഇംപാക്ട് പ്ലേയറായി സൂര്യകുമാറിനെ കളിപ്പിച്ച് ബൗളിംഗില്‍ പകരം രാഘവ് ഗോയല്‍/ കുമാര്‍ കാര്‍ത്തികേയ/ഹൃത്വിക് ഷൊക്കീന്‍ എന്നിവരെ കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ആര്‍ച്ചറുടെ പകരക്കാരനായി റിലെ മെറിഡിത്ത്/ജേസണ്‍ ബെഹന്‍ഡോര്‍ഫ് എന്നിവരിലൊരാളും പ്ലേയിംഗ് ഇലവനില്‍ എത്തും.

click me!