സഞ്ജുവും സംഘവും ഉറ്റുനോക്കുന്ന മത്സരം! മുംബൈ ഇന്ത്യന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ടോസ് നഷ്ടം

By Web Team  |  First Published May 16, 2023, 7:07 PM IST

കഴിഞ്ഞ അഞ്ച് കളിയില്‍ നാലും ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗവിന്റെ മൈതാനത്തെത്തുന്നത്. സൂര്യകുമാര്‍ യാദവിന്റെ ഉജ്ജ്വല ഫോമാണ് മുംബൈയുടെ കരുത്ത്.


ലഖ്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ ലഖ്നൌ സൂപ്പര്‍ ജയന്‍റ്സ് ആദ്യ ബാറ്റ് ചെയ്യും. ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ലഖ്‌നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. നാല് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. ലഖ്‌നൗ മൂന്ന് മാറ്റം വരുത്തിയിട്ടുണ്ട്. ലഖ്നൌ മൂന്ന് മാറ്റം വരുത്തി. 14 പോയന്റുമായി മൂന്നാമതുള്ള മുംബൈ ഇന്ത്യന്‍സിനും 13 പോയിന്റുമായി നാലാമതുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. മുംബൈ ജയിക്കേണ്ടത് രാജസ്ഥാന്‍ റോയല്‍സിന്റെയും ആവശ്യമാണ്.

ലഖ്‌നൗ സൂപ്പര്‍ ജന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, ആയുഷ് ബദോനി, ദീപക് ഹൂഡ, പ്രേരക് മങ്കാദ്, ക്രുനാല്‍ പാണ്ഡ്യ, മാര്‍കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, നവീന്‍ ഉള്‍ ഹഖ്, രവി ബിഷ്‌ണോയ്, സ്വപ്‌നില്‍ സിംഗ്, മുഹ്‌സിന്‍ ഖാന്‍. 

Latest Videos

undefined

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, നെഹല്‍ വധേര, ടിം ഡേവിഡ്, ഹൃതിക് ഷൊകീന്‍, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്രന്‌ഡോര്‍ഫ്, ആകാഷ് മധ്വാള്‍.

കഴിഞ്ഞ അഞ്ച് കളിയില്‍ നാലും ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗവിന്റെ മൈതാനത്തെത്തുന്നത്. സൂര്യകുമാര്‍ യാദവിന്റെ ഉജ്ജ്വല ഫോമാണ് മുംബൈയുടെ കരുത്ത്. ഇഷാന്‍ കിഷന്‍, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നേഹാല്‍ വധേര തുടങ്ങിയ വമ്പനടിക്കാരും കൂടെയുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൂടി താളം കണ്ടെത്തിയാല്‍ ബാറ്റിംഗില്‍ ആശങ്ക വേണ്ട. ബൗളിംഗ് നിര ഉണ്ടാക്കിവയ്ക്കുന്ന ക്ഷീണം മുംബൈ മറികടക്കുന്നതും വമ്പന്‍ ബാറ്റിംഗ് നിര ഉള്ളത് കൊണ്ടുമാത്രമാണ്. 

സിറാജിന്‍റെ വീട്ടിലെത്തി ആര്‍സിബി താരങ്ങള്‍; സ്നേഹ ചിത്രങ്ങള്‍ വൈറല്‍

വമ്പനടിക്കാര്‍ തന്നെയാണ് ലഖ്‌നൗവിന്റെയും കരുത്ത്. ക്വിന്റണ്‍ ഡി കോക്ക്, കെയില്‍ മേയേഴ്‌സ്, നിക്കോളാസ് പൂരാന്‍, മാര്‍ക്കസ് സ്റ്റോയിനിസ് ഇങ്ങനെ നീളുന്നു ലഖ്‌നൗവിന്റെ സൂപ്പര്‍ ബാറ്റിംഗ് നിര. ബൗളിംഗ് പ്രതീക്ഷകള്‍ സ്പിന്നര്‍ രവി ബിഷ്‌ണോയിയിലാണ്. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയ രണ്ട് കളിയിലും മുംബൈയെ തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസവും ലഖ്‌നൗവിന് കൂട്ടിനുണ്ട്.

click me!