എന്തിനാണ് ക്രിസ് മോറിസിനൊക്കെ ഇത്രയും പണം മുടക്കുന്നതെന്ന് പീറ്റേഴ്സണ്‍

By Web Team  |  First Published Apr 23, 2021, 3:20 PM IST

ഇതൊക്കെ കുറച്ച് കടുപ്പമാണ്. എന്‍റെ ഐപിഎല്‍ കരിയറില്‍ ലഭിച്ചതിനേക്കാള്‍ കൂടിയ തുകയാണ് ഒറ്റ സീസണില്‍ മോറിസിനായി രാജസ്ഥാന്‍ മുടക്കിയത്. അത്രയും തുക മോറിസ് അര്‍ഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് സംശയമുണ്ട്.


മുംബൈ: ഐപിഎല്‍ ലേല ചരിത്രത്തിലെ വിലകൂടിയ താരമെന്ന റെക്കോര്‍ഡുമായി രാജസ്ഥാന്‍ റോയല്‍സിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിനെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍. തന്‍റെ ഐപിഎല്‍ കരിയറിലാകെ ലഭിച്ചതിനെക്കാള്‍ തുകയാണ് മോറിസിനൊക്കെ ഒരു സീസണില്‍ നല്‍കുന്നതെന്നും എന്തിനാണ് ഇത്രയും തുകയൊക്കെ മുടക്കി അദ്ദേഹത്തെ ടീമിലെടുക്കുന്നതെന്നും പീറ്റേഴ്സണ്‍ ചോദിച്ചു. ഫെബ്രുവരിയില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ 16.25 കോടി രൂപക്കാണ് മോറിസിനെ രാജസഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

ഇതൊക്കെ കുറച്ച് കടുപ്പമാണ്. എന്‍റെ ഐപിഎല്‍ കരിയറില്‍ ലഭിച്ചതിനേക്കാള്‍ കൂടിയ തുകയാണ് ഒറ്റ സീസണില്‍ മോറിസിനായി രാജസ്ഥാന്‍ മുടക്കിയത്. അത്രയും തുക മോറിസ് അര്‍ഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് സംശയമുണ്ട്. മുടക്കിയ പണത്തിനൊത്ത പ്രകടനം പുറത്തെടുക്കാനുള്ള സമ്മര്‍ദ്ദവും മോറിസിലുണ്ടെന്ന് അദ്ദേഹത്തിന്‍റെ കളി കാണുമ്പോള്‍ മനസിലാവുമെന്നും പീറ്റേഴ്സണ്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

Latest Videos

undefined

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പോലും അയാള്‍ ആദ്യ ചോയ്സ് അല്ല. അയാളില്‍ വെറുതെ അമിതപ്രതീക്ഷ വെച്ചുപുലര്‍ത്തുകയാണ് നമ്മളെല്ലാം. അദ്ദേഹത്തെക്കുറിച്ച് ഒരുപാട് പറഞ്ഞുകേട്ടു. പക്ഷെ അങ്ങനെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന കളിക്കാരനാണ് അദ്ദഹമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം ചെയ്യുന്ന കാര്യത്തില്‍ പ്രത്യേകതയൊന്നുമില്ല. ഒരു രണ്ട് കളി നന്നായി കളിച്ചാല്‍ പിന്നെ രണ്ട് കളികളില്‍ കളിക്കില്ല-പീറ്റേഴ്സണ്‍ പറഞ്ഞു.

ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലും മോറിസ് നിരാശപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പീറ്റേഴ്സന്‍റെ പ്രതികരണം. ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഏഴ് പന്തില്‍ 10 റണ്‍സെടുത്ത മോറിസ് മൂന്നോവറില്‍ 38 റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു.

click me!