'മുട്ടിക്കൊമ്പനെന്ന്' കളിയാക്കിയവർക്ക് കരയാം, ഒരേയൊരു രാജാവ് അയാള്‍ തന്നെ! പഴയ പാക് തീയുണ്ടയ്ക്ക് സംശയമില്ല

By Web Team  |  First Published May 19, 2023, 2:27 PM IST

ഈ കാലഘട്ടത്തിലെ ലോക ക്രിക്കറ്റിൽ വിരാട് കോലിയാണ് തന്റെ പ്രിയപ്പെട്ട ബാറ്ററെന്ന് തന്‍റെ യുട്യൂബ് ചാനലായ ഇൻസ്വിംഗ് വിത്ത് അമീറിലും കോലിയെ കുറിച്ച് അദ്ദേഹം വാചാലനായി.


ലഹോര്‍: ഐപിഎല്‍ സണ്‍റൈസേഴ്സിനെതിരെ സെഞ്ചുറി നേടിയതിന് പിന്നാലെ ആര്‍സിബി താരം വിരാട് കോലിയെ പുകഴ്ത്തി മുൻ പാക് താരം മുഹമ്മദ് അമീര്‍. ഒരോയൊരു രാജാവ് എന്നാണ് അമീര്‍ കോലിയെ വാഴ്ത്തിയത്. എന്തൊരു ഇന്നിംഗ്സ്, യഥാർത്ഥ രാജാവ് അദ്ദേഹം തന്നെ... നമിക്കുന്നു എന്ന് അമീര്‍ ട്വിറ്റ് ചെയ്തു. ഈ കാലഘട്ടത്തിലെ ലോക ക്രിക്കറ്റിൽ വിരാട് കോലിയാണ് തന്റെ പ്രിയപ്പെട്ട ബാറ്ററെന്ന് തന്‍റെ യുട്യൂബ് ചാനലായ ഇൻസ്വിംഗ് വിത്ത് അമീറിലും കോലിയെ കുറിച്ച് അദ്ദേഹം വാചാലനായി.

ആരും അദ്ദേഹത്തിന്‍റെ അടുത്ത് പോലും എത്തില്ലെന്നാണ് പേസ് ബൗളിംഗ് കൊണ്ട് അമ്പരിപ്പിച്ച അമീര്‍ പറഞ്ഞത്.  ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയപ്പോള്‍ ആറാം ഐപിഎല്‍ സെഞ്ചുറി നേട്ടവുമായി തിളങ്ങിയത് വിരാട് കോലിയായിരുന്നു. സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങളെയെല്ലാം ബൗണ്ടറി കടത്തിയായിരുന്നു കോലി 63 പന്തില്‍ 100 റണ്‍സെടുത്തത്.

Latest Videos

12 ബൗണ്ടറിയും നാല് സിക്സും പറത്തിയ ഇന്നിംഗ്സില്‍ കോലി ഒരിക്കല്‍ പോലും തന്‍റെ ക്ലാസിക് ശൈലി മാറ്റിവെച്ച് പോലും അസാധാരണ ഷോട്ടുകള്‍ക്ക് ശ്രമിച്ചിരുന്നില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിക്കൊപ്പം 172 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് കോലി മടങ്ങിയത്. 12 ഫോറും നാലു സിക്സും അടങ്ങിയതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. പതിവില്‍ നിന്ന് വ്യത്യസ്തമായി തുടക്കത്തിലെ തകര്‍ത്തടിച്ചാണ് കോലി ഹൈദരാബാദിനെതിരെ തുടക്കമിട്ടത്.

ഏറ്റവും മികച്ച ബൗളറും കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി മിന്നും ഫോമിലുമായിരുന്ന ഭുവനേശ്വര്‍ കുമാറിനെ ആദ്യ പന്തുകളിലും ബൗണ്ടറി കടത്തി രണ്ടുംകല്‍പ്പിച്ചുള്ള പ്രകടനമാണ് കോലി പുറത്തെടുത്തത്. അതേസമയം, പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ എട്ട് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. 187 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാംഗ്ലൂർ സ്വന്തമാക്കുകയായിരുന്നു. 

undefined

ചങ്ക് പൊടിഞ്ഞങ്ങ് ഇല്ലാണ്ടായന്നേ..! കോലി ആഘോഷിക്കുമ്പോള്‍ എല്ലാം തകര്‍ന്ന അവസ്ഥയിൽ കാവ്യ മാരൻ, വീഡിയോ വൈറല്‍

 

click me!