ലഖ്നൗ-മുംബൈ മത്സരഫലം സഞ്ജുവിന്‍റെ രാജസ്ഥാനും നിര്‍ണായകം; ലഖ്നൗ തോറ്റാല്‍ പ്രതീക്ഷ

By Web Team  |  First Published May 16, 2023, 8:46 AM IST

12 കളികളില്‍ 14 പോയന്‍റുള്ള മുംബൈ ഇന്ത്യന്‍സിന് ഇന്ന് തോറ്റാലും പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കില്ല. അവസാന മത്സരം സ്വന്തം മൈതാനത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണെന്നതിനാല്‍ മുബൈക്ക് പ്രതീക്ഷയുണ്ട്. മുംബൈയിലെ ബാറ്റിംഗ് പറുദീസയില്‍ ഹൈദരാബാദിനെ വീഴ്ത്തിയാല്‍ 16 പോയന്‍റുമായി മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.


ലഖ്നൗ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം ഇരു ടീമുകളുടെയും പ്ലേ ഓഫ് സാധ്യത മാത്രമല്ല, പോയന്‍റ് പട്ടികയില്‍ അഞ്ചു ആറും ഏഴും എട്ടും സ്ഥാനത്തുള്ള ടീമുകള്‍ക്ക് കൂടി നിര്‍ണായകമാണ്. ഇന്ന് ജയിച്ചാല്‍  മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കാം. എന്നാല്‍ തൊട്ടു പിന്നിലുള്ള ലഖ്നൗവിന് ഇന്ന് ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. എന്നാല്‍ പോയന്‍റ് പട്ടികയില്‍ മുംബൈയെ മറികടന്ന് ചെന്നൈക്ക് പിന്നില്‍ മൂന്നാമതെത്താം.

12 കളികളില്‍ 14 പോയന്‍റുള്ള മുംബൈ ഇന്ത്യന്‍സിന് ഇന്ന് തോറ്റാലും പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കില്ല. അവസാന മത്സരം സ്വന്തം മൈതാനത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണെന്നതിനാല്‍ മുബൈക്ക് പ്രതീക്ഷയുണ്ട്. മുംബൈയിലെ ബാറ്റിംഗ് പറുദീസയില്‍ ഹൈദരാബാദിനെ വീഴ്ത്തിയാല്‍ 16 പോയന്‍റുമായി മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.

Latest Videos

undefined

അതേസമയം, ഇന്നത്തെ മത്സരം ലഖ്നൗവിന് നിര്‍മായകമാണ്. കാരണം അവസാന ഹോം മത്സരമാണ് അവര്‍ക്കിത്. ഇന്ന് തോറ്റാല്‍ പിന്നീട് അവസാന മത്സരം കൊല്‍ക്കത്തക്കെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലാണ്. സമീപകാലത്ത് മികച്ച ഫോമിലേക്ക് ഉയര്‍ന്ന കൊല്‍ക്കത്തയെ എതിരാളികളുടെ മൈതാനത്ത് തോല്‍പ്പിക്കുക എന്ന വലിയ വെല്ലുവിളിയാവും ലഖ്നൗവിന് മുന്നില്‍. ആ മത്സരവും തോറ്റാല്‍13 പോയന്‍റുള്ള ലഖ്നൗവിനെ മറികടക്കാന്‍ കൊല്‍ക്കത്തക്കും പഞ്ചാബിനും രാജസ്ഥാനും ആര്‍സിബിക്കുമെല്ലാം അവസരം ഒരുങ്ങും.

പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈ ഇന്നിറങ്ങും, സ്പിന്‍ കെണിയില്‍ വീഴ്ത്താന്‍ ലഖ്നൗ

അതുകൊണ്ടുതന്നെ ഇന്ന് ലഖ്നൗ തോല്‍ക്കുന്നതാണ് രാജസ്ഥാന്‍ അടക്കമുള്ള ടീമുകള്‍ക്ക ഗുണകരമാകുക. ഇന്ന് മുംബൈ തോറ്റാലും അവസാന മത്സരത്തില്‍ വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി അവര്‍ക്ക് പ്ലേ ഓഫിലെത്താനാവും. അതേസമയം, 15 പോയന്‍റുള്ള ചെന്നൈയെ രാജസ്ഥാനോ കൊല്‍ക്കത്തക്കോ ഇനി മറികടക്കാനുമാവില്ല. ഇന്ന് ലഖ്നൗ ജയിച്ചാല്‍ അവര്‍ക്കും ചെന്നൈക്കൊപ്പം 15 പോയന്‍റൈാവുമെന്ന് മാത്രമല്ല, രാജസ്ഥാനും കൊല്‍ക്കത്തക്കും അവരെ മറികടക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ മുംബൈ-ഹൈദരാബാദ് മത്സരഫലം മാത്രമാകും രാജസ്ഥാന്‍റെയും കൊല്‍ക്കത്തയുടെയും സാധ്യതകള്‍ തീരുമാനിക്കുക.

പഞ്ചാബിനും ആര്‍സിബിക്കും രണ്ട് മത്സരങ്ങള്‍ വീതം ബാക്കിയുണ്ട്. പഞ്ചാബിന്‍റെ ഒരു മത്സരം ഡല്‍ഹിക്കെതിരെയും മറ്റൊരു മത്സരം രാജസ്ഥാന്‍ റോയല്‍സിനെതിരെയുമാണ്. ഈ രണ്ട് മത്സരങ്ങളും ജയിച്ചാല്‍ പഞ്ചാബ് 16 പോയന്‍റുമായി പ്ലേ ഓഫിലെത്താന്‍ സാധ്യതയുണ്ട്. ആര്‍സിബിക്കാകട്ടെ ഹൈദരാബാദിനെതിരെ എവേ മത്സരവും ഗുജറാത്തിനെതിരെ ഹോം മത്സരവുമാണ് ബാക്കിയുള്ളത്. ഈ രണ്ട് കളികള്‍ ജയിച്ചാല്‍ അവര്‍ക്കും 16 പോയന്‍റ് നേടി പ്ലേ ഓഫിലെത്താം. ഡല്‍ഹിയോട് അവസാന മത്സരത്തില്‍ ചെന്നൈ തോല്‍ക്കുകയും ആര്‍സിബിയും പഞ്ചാബും ശേഷിക്കുന്ന രണ്ട് കളികളും ജയിക്കുകയും ചെയ്താല്‍ ചെന്നൈ പ്ലേ ഓഫിലെത്താതെ പുറത്താവും.

click me!