പ്രയാസകരമായ ക്യാച്ച് സഞ്ജു പിടിച്ചത് പോലെ! തിരുത്തപ്പെടേണ്ട അഴിമതിക്കാരെ പിടികൂടാമെന്ന് വിജിലൻസ്, വീഡിയോ

By Web Team  |  First Published Apr 12, 2023, 6:01 PM IST

പ്രയാസകരമായ ക്യാച്ച് സഞ്ജു പിടിച്ചത് പോലെ തിരുത്തപ്പെടേണ്ട അഴിമതിക്കാരെ നമുക്ക് പിടികൂടാം എന്നാണ് വീഡിയോയിലൂടെ വിജിലൻസ് മുന്നോട്ട് വച്ചിട്ടുള്ള ആശയം.


തിരുവനന്തപുരം: ഐപിഎൽ സീസൺ ആരംഭിച്ചതോടെ കേരളത്തിലാകെ സഞ്ജു സാംസൺ മയമാണ്. ഒരു മലയാളി ഐപിഎൽ ടീമിനെ നയിക്കുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾക്കായി നിരവധി പേർ കാത്തിരിക്കുന്നത്. ഇപ്പോൾ അഴിമതിക്കാരെ പിടികൂടുന്നതിനായി ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് കേരള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലും സഞ്ജു സാംസണിന്റെ ഒരു മിന്നൽ ക്യാച്ചാണ് ഉള്ളത്.

പ്രയാസകരമായ ക്യാച്ച് സഞ്ജു പിടിച്ചത് പോലെ തിരുത്തപ്പെടേണ്ട അഴിമതിക്കാരെ നമുക്ക് പിടികൂടാം എന്നാണ് വീഡിയോയിലൂടെ വിജിലൻസ് മുന്നോട്ട് വച്ചിട്ടുള്ള ആശയം. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാവുന്നതാണ്. ടോള്‍ഫ്രീ നമ്പരില്‍ എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പരാതികള്‍ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Latest Videos

undefined

കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിന് എതിരെയുള്ള മത്സരത്തിൽ സഞ്ജു സാംസൺ എടുത്ത ക്യാച്ചാണ് വിജിലൻസിന്റെ പേജിൽ വന്നത്. ഇംപാക്ട് പ്ലെയറായി വന്ന പൃഥ്വി ഷായാണ് സഞ്ജുവിന്‍റെ കിടിലൻ ക്യാച്ചില്‍ പുറത്തായത്. ട്രെൻ‍ഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സഞ്ജുവിന് ക്യാച്ച് നല്‍കി പൃഥ്വി ഷാ മടങ്ങുകയായിരുന്നു. അതേസമയയം, ഇന്ന് ചെന്നൈ സൂപ്പർ കിം​ഗ്സിന് എതികെയാണ് രാജസ്ഥാൻ റോയൽസിന്റെ പോരാട്ടം. ഇരു ടീമുകളും മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയങ്ങൾ നേടി ആത്മവിശ്വാസത്തിലാണ്. രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർമാർ നയിക്കുന്ന ടീമുകൾ തമ്മിലുള്ള മത്സരമെന്ന പ്രത്യേകതയും ചെന്നൈ - രാജസ്ഥാൻ പോരാട്ടത്തിനുണ്ട്.

ക്യാമറക്കണ്ണുകൾ ഏറെ നേരമായി ഫോക്കസ് ചെയ്യുന്നത് തന്നെ മാത്രം; ചുട്ടമറുപടി നൽകി കാവ്യ മാരൻ, വീഡിയോ വൈറൽ

click me!