ആര്‍സിബി ഇന്നിംഗ്സിലെ ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയ കൊല്‍ക്കത്ത സ്പിന്നര്‍മാര്‍ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും ഇന്നലെ സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്നിംഗ്സില്‍ സ്പിന്നര്‍മാര്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തതിന്‍റെ റെക്കോര്‍ഡും കൊല്‍ക്കത്ത സ്വന്തമാക്കി. സ്പിന്നര്‍മാര്‍ ഒരു ഇന്നിംഗ്സിലെ എട്ടു വിക്കറ്റ് വീതം മുമ്പ് മൂന്ന് തവണ വീഴ്ത്തിയിട്ടുണ്ട്.
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 81 റണ്‍സിന് തകര്‍ത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത് ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡ്. ഐപിഎല്‍ ചരിത്രത്തില്‍ 100ല്‍ താഴെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായശേഷം ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്നലെ ആര്‍സിബിക്കെതിരെ കൊല്‍ക്കത്ത കുറിച്ച 204 റണ്‍സ്. 89-5ലേക്ക് കൂപ്പുകുത്തിയശേഷമാണ് കൊല്‍ക്കത്ത 204-7 റണ്‍സടിച്ചത്.
ഇതിന് മുമ്പും തിരിച്ചുവരവിന്‍റെ കാര്യത്തില്‍ കൊല്‍ക്കത്തക്ക് തന്നെയായിരുന്നു റെക്കോര്‍ഡ്. 2021ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 31-5ലേക്ക് വീണശേഷം 202 റണ്‍സടിച്ചതായിരുന്നു ഇതിന് മുമ്പ് ഒരു ടീം 100ല്‍ താഴെ അഞ്ച് വിക്കറ്റ് നഷ്ടമായശേഷം നേടിയ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ആര്‍സിബി ഇന്നിംഗ്സിലെ ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയ കൊല്‍ക്കത്ത സ്പിന്നര്‍മാര്‍ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും ഇന്നലെ സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്നിംഗ്സില്‍ സ്പിന്നര്‍മാര്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തതിന്‍റെ റെക്കോര്‍ഡും കൊല്‍ക്കത്ത സ്വന്തമാക്കി. സ്പിന്നര്‍മാര്‍ ഒരു ഇന്നിംഗ്സിലെ എട്ടു വിക്കറ്റ് വീതം മുമ്പ് മൂന്ന് തവണ വീഴ്ത്തിയിട്ടുണ്ട്.
undefined
ഇന്നലെ കൊല്‍ക്കത്തക്കായി ഏഴാമനായി ഇറങ്ങി 68 റണ്‍സടിച്ച ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഏഴാം നമ്പറില്‍ ഒരു ബാറ്റര്‍ നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്കോറിനൊപ്പമെത്തി. 2018ല്‍ മുംബൈക്കെതിരെ ചെന്നൈക്കായി ഡ്വയിന്‍ ബ്രാവോ ഏഴാമനായി ഇറങ്ങി 68 റണ്‍സടിച്ചിട്ടുണ്ട്. ഇതേ സീസണില്‍ ഏഴാം നമ്പറില്‍ കൊല്‍ക്കത്തക്കായി ചെന്നൈക്കെതിരെ ഇറങ്ങി 88 റണ്‍സടിച്ച ആന്ദ്രെ റസലാണ് ഒന്നാം സ്ഥാനത്ത്.
അവസാന 8.3 ഓവറില്‍ 115 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. ഓവറില്‍ 13.5 ശരാശരിയിലാണ് കൊല്‍ക്കത്ത റണ്ണടിച്ചു കൂട്ടിയത്. ഐപിഎല്ലില്‍ ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് 100ല്‍ താഴെ അഞ്ച് വിക്കറ്റ് നഷ്ടമായശേഷം ഒരു ടീം 13ന് മുകളില്‍ റണ്‍സടിച്ചത്. 2015ല്‍ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് 46 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായശേഷം അവസാന ഓവുകളില്‍ 13.8 റണ്‍സ് ശരാശരിയില്‍ റണ്‍സടിച്ചിരുന്നു. കൊല്‍ക്കത്തക്കായി ഇംപാക്ട് പ്ലേയറായി ഇറങ്ങിയ സുയാഷ് ശര്‍മ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പ്രകടനം ഐപിഎല്ലിലെ ഏറ്റവും മികച്ച ആറാമത്തെ അരങ്ങേറ്റ പ്രകടനമാണ്. ഐപിഎല്ലില്‍ ആര്‍ സിബിക്കെതിരെ എതിര്‍ ടീം 21-ാം തവണയാണ് 200ല്‍ കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യുന്നത്. 22 തവണ പഞ്ചാബ് കിംഗ്സിനെതിരെ എിരാളികള്‍ 200ന് മുകളില്‍ സ്കോര്‍ ചെയ്താണ് ഒന്നാമത്.