വമ്പൻ പോരിന് മുമ്പ് മുംബൈ ആരാധകരെ ആശങ്കയിലാക്കി മുൻ ചെന്നൈ താരത്തിന്‍റെ വീഡിയോ; സുപ്രധാന താരത്തിന് പരിക്ക്?

By Web Team  |  First Published Apr 8, 2023, 1:51 PM IST

പരിക്കേറ്റ് പുറത്തായ ജസ്പ്രിത് ബുംറയുടെ അഭാവം നികത്താന്‍ സാധിക്കുക ജോഫ്ര ആര്‍ച്ചര്‍ക്ക് മാത്രമാണ്. ഇതിനിടെ, മുംബൈ ആരാധകരെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുൻ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായ എസ് ബദരിനാഥ്.


മുംബൈ: ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ മത്സരമാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ളത്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന വിളിപ്പേരും ഈ വമ്പൻ ടീമുകള്‍ തമ്മിലുള്ള പോരിനുണ്ട്. പതിവുപോലെ ആദ്യ മത്സരം തോറ്റ് തുടങ്ങിയ മുംബൈ, ചെന്നൈയോട് ജയത്തില്‍ കുറഞ്ഞതോന്നും പ്രതീക്ഷിക്കുന്നില്ല. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്തിനോട് തോറ്റ ചെന്നൈ, ലക്‌നൗനിനെതിരെ ജയിച്ചിരുന്നു.

ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ പിഴച്ച മുംബൈ, ആര്‍സിബിയോട് എട്ട് വിക്കറ്റിനാണ് തോറ്റത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും, ഇഷാന്‍ കിഷനും, സൂര്യകുമാര്‍ യാദവും ഫോം വീണ്ടെടുത്തില്ലെങ്കില്‍ മുംബൈയുടെ കാര്യം കഷ്ടത്തിലാവും. ബൗളിംഗ് നിരയുടെ കാര്യം അങ്ങേയറ്റം പരിതാപകരമാണ്. പരിക്കേറ്റ് പുറത്തായ ജസ്പ്രിത് ബുംറയുടെ അഭാവം നികത്താന്‍ സാധിക്കുക ജോഫ്ര ആര്‍ച്ചര്‍ക്ക് മാത്രമാണ്. ഇതിനിടെ, മുംബൈ ആരാധകരെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുൻ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായ എസ് ബദരിനാഥ്.

Latest Videos

undefined

പരിശീലനത്തിനിടെ പരിക്കേറ്റതിനാല്‍ ഇന്ന് ആര്‍ച്ചര്‍ കളിക്കില്ലെന്നാണ് ബദരിനാഥ് തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍, മുംബൈ ഇന്ത്യൻസ് ക്യാമ്പില്‍ നിന്ന് ആര്‍ച്ചറിന് പരിക്കേറ്റതായുള്ള വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ടീമില്‍ എല്ലാവരും പൂര്‍ണ ഫിറ്റ് ആണെന്നാണ് മുംബൈ ബാറ്റിംഗ് പരിശീലകൻ കീറോണ്‍ പൊള്ളാര്‍ഡ് പറഞ്ഞത്. നേരത്തെ, ജസ്പ്രീത് ബുംറയ്ക്ക് പിന്നാലെ ജൈ റിച്ചാര്‍ഡ്സണും പരിക്കേറ്റ് മുംബൈയ്ക്ക് കനത്ത തിരിച്ചടി നല്‍കിയിരുന്നു.

റിച്ചാര്‍ഡ്സണ് പകരം റിലെ മെറിഡിത്തിനെയാണ് മുംബൈ ടീമിലെത്തിച്ചത്. അതേസമയം, ചെന്നൈയുടെയും ആശങ്ക ബൗളിംഗിലാണ്. പേസ് ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ പാര്‍ട്ട് ടൈം സ്പിന്നറായ മൊയിന്‍ അലിയാണ് ലഖ്നൗവിനെതിരെ മഞ്ഞപ്പടയെ രക്ഷിച്ചത്. തകര്‍ത്തടിക്കുന്ന റുതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ അടക്കമുള്ളവരുടെ നിരയിലേക്ക് ബെന്‍ സ്റ്റോക്‌സ് കൂടി എത്തിയാല്‍ മുന്‍ ചാംപ്യന്മാര്‍ക്ക് ബാറ്റിംഗില്‍ ആശങ്ക വേണ്ട. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈയ്ക്കാണ് ആധിപത്യം. മുപ്പത്തിനാല് കളിയില്‍ 20ലും ടീം ജയിച്ചു. ചെന്നൈ ജയിച്ചത് പതിനാല് മത്സരങ്ങളിലാണ്. 

ലോകകപ്പിൽ റിഷഭ് പന്തിന് പകരം അവര്‍ രണ്ട് പേര്‍; പൂര്‍ണ പിന്തുണ നല്‍കി റിക്കി പോണ്ടിംഗ്, സഞ്ജു സാംസണ് നിരാശ

click me!