അവസാനം ആളിക്കത്തി മോറിസ്; പഞ്ചാബിനെതിരെ ബാംഗ്ലൂരിന് മികച്ച സ്കോര്‍

By Web Team  |  First Published Oct 15, 2020, 9:17 PM IST

ബാംഗ്ലൂരിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ദേവ്ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പഞ്ചാബിനായി ആദ്യ ഓവര്‍ എറിഞ്ഞത് ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു.


ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ക്രിസ് മോറിസിന്‍റെയും ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 48 റണ്‍സെടുത്ത കോലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ഷമിയുടെ അവസാന ഓവറില്‍ 24 റണ്‍സടിച്ചാണ് ബാംഗ്ലൂര്‍ മികച്ച സ്കോറിലെത്തിയത്.

തകര്‍ത്തടിച്ച് തുടക്കം

Latest Videos

undefined

ബാംഗ്ലൂരിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ദേവ്ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പഞ്ചാബിനായി ആദ്യ ഓവര്‍ എറിഞ്ഞത് ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു. ആദ്യ ഓവറില്‍ മാക്‌സി ഒരു സിക്സ് അടക്കം എട്ട് റണ്‍സ് വഴങ്ങി. തുടര്‍ന്നുള്ള ഓവറുകളില്‍ 10, 9, 11 എന്നിങ്ങനെ സ്കോര്‍ ചെയ്ത പടിക്കലും ഫിഞ്ചും ചേര്‍ന്ന് നാലോവറില്‍ ടീം സ്കോര്‍ 38ല്‍ എത്തിച്ചു.

എന്നാല്‍ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ബാംഗ്ലൂരിന് ആദ്യ പ്രഹരം നല്‍കി അര്‍ഷ്‌ദീപ്. ദേവ്‌ദത്ത് പടിക്കല്‍ പുരാന്‍റെ കൈകളില്‍ ഭദ്രം. 12 പന്തില്‍  ഒരു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 18 റണ്‍സാണ് പടിക്കല്‍ നേടിയത്. ഈ ഓവറില്‍ പിറന്നത് 11 റണ്‍സ്. ആറാം ഓവറില്‍ ബിഷ്‌ണോയിയെ എട്ട് റണ്‍സടിച്ച് ബാംഗ്ലൂര്‍ പവര്‍പ്ലേ പവറാക്കി.

പാളിപ്പോയ കോലിയുടെ തന്ത്രം

ഫിഞ്ചിനുശേഷം വാഷിംഗ്ടണ്‍ സുന്ദറാണ് ക്രീസിലെത്തിയത്. കോലിക്കൊപ്പം നിന്നെങ്കിലും വലിയ സ്കോര്‍ നേടാന്‍ സുന്ദറിനുമായില്ല. 14 പന്തില്‍ 13 റണ്‍സെടുത്ത സുന്ദര്‍ മുരുഗന്‍ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എന്നിട്ടും ഡിവില്ലിയേഴ്സിനെ ബാറ്റിംഗിന് ഇറക്കാതെ ശിവം ദുബെയെ ആണ് ക്രീസിലെത്തിയത്. രണ്ട് സിക്സ് അടിച്ചെങ്കിലും 19 പന്തില്‍ 23 റണ്‍സെടുത്ത് ദുബെയും വീണു

ഷമിയുടെ ഇരട്ടപ്രഹരം

ദുബെ വീണശേഷം ആറാമനായി എത്തിയ ഡിവില്ലിയേഴ്സ് ആദ്യ പന്തുമുതല്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ഷമിയുടെ പന്തില്‍ ദീപക് ഹൂഡക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. അതേ ഓവറില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും(48) ഷമി മടക്കിയതോടെ ബാംഗ്ലൂര്ഡ 150പോലും കടക്കില്ലെന്ന് തോന്നിച്ചു.

ഷമിയെ പറത്തി മോറിസ്

പത്തൊമ്പതാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 147 റണ്‍സ് മാത്രമായിരുന്നു ബാംഗ്ലൂര്‍ സ്കോര്‍. എന്നാല്‍ മുഹമ്മദ് ഷമി അവസാന ഓവറില്‍ മൂന്ന് സിക്സും ഒറു ബൗണ്ടറിയും ക്രിസ് മോറിസും ങദാനയും ചേര്‍ന്ന് 24 റണ്‍സടിച്ച് ബാംഗ്ലൂരിനെ 171ല്‍ എത്തിച്ചു.  8 പന്തില്‍ 25 റണ്‍സെടുത്ത മോറിസും അഞ്ച് പന്തില്‍ 10 റണ്‍സുമായി ഉദാനയും പുറത്താകാതെ നിന്നു. പഞ്ചാബിനായി ഷമിയും മുരുഗന്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

click me!