പാണ്ഡെ തിളങ്ങി; രാജസ്ഥാനെതിരെ ഹൈദരാബാദിന് മികച്ച സ്കോര്‍

By Web Team  |  First Published Oct 11, 2020, 5:17 PM IST

കഴിഞ്ഞ മത്സരങ്ങളിലേതുപോലെ അടിച്ചുതകര്‍ക്കാന്‍ ഇത്തവണ ജോണി ബെയര്‍സ്റ്റോക്ക് കഴിഞ്ഞില്ല. അഞ്ചാം ഓവറില്‍ കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ ബെയര്‍സ്റ്റോയെ സഞ്ജു സാംസണ്‍ ബൗണ്ടറിയില്‍ പറന്നു പിടിച്ചു. 19 പന്തില്‍ 16 റണ്‍സ് മാത്രമായിരുന്നു ബെയര്‍സ്റ്റോയുടെ സമ്പാദ്യം.

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് റണ്‍സ് 159 വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാബ് മനീഷ് പാണ്ഡെയുടെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. ഹൈദരാബാദിനായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 48 റണ്‍സടിച്ചു.

ബെയര്‍സ്റ്റോയെ പറക്കും ക്യാച്ചില്‍ വീഴ്ത്തി സഞ്ജു

Latest Videos

undefined

കഴിഞ്ഞ മത്സരങ്ങളിലേതുപോലെ അടിച്ചുതകര്‍ക്കാന്‍ ഇത്തവണ ജോണി ബെയര്‍സ്റ്റോക്ക് കഴിഞ്ഞില്ല. അഞ്ചാം ഓവറില്‍ കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ ബെയര്‍സ്റ്റോയെ സഞ്ജു സാംസണ്‍ ബൗണ്ടറിയില്‍ പറന്നു പിടിച്ചു. 19 പന്തില്‍ 16 റണ്‍സ് മാത്രമായിരുന്നു ബെയര്‍സ്റ്റോയുടെ സമ്പാദ്യം.

രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി വാര്‍ണര്‍-മനീഷ് പാണ്ഡെ സഖ്യം ഹൈദരാബാദിനെ കരകയറ്റിയെങ്കിലും സ്കോറിംഗ് വേഗം കുറവായിരുന്നു. 15 ഓവറില്‍ ഹൈദരാബാദ് 96 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്.

പതിനഞ്ചാം ഓവറില്‍ വാര്‍ണറെ(48) വീഴ്ത്തി ആര്‍ച്ചര്‍ ഹൈദരാബാദിന്‍റെ രണ്ടാം വിക്കറ്റ് വീഴ്ത്തി. തകര്‍ത്തടിച്ച മനീഷ് പാണ്ഡെ 40 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വില്യംസണും(12 പന്തില്‍ 22 നോട്ടൗട്ട്) പ്രിയം ഗാര്‍ഗും(8 പന്തില്‍ 15) ചേര്‍ന്ന് ഹൈദരാബാദിനെ 158 റണ്‍സിലെത്തിച്ചു.

രാജസ്ഥാനുവേണ്ടി ജോഫ്ര ആര്‍ച്ചര്‍ നാലോവറില്‍ 25 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ കാര്‍ത്തിക് ത്യാഗിയും ജയദേവ് ഉനദ്ഘട്ടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

click me!