സിറാജിനെ സിക്സിനും സെയ്നിയെ ബൗണ്ടറിയും കടത്തിയ മനീഷ് പവര്‍പ്ലേ പവറാക്കി. എന്നാല്‍ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഡേവിഡ് വാര്‍ണറെ(17) ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ച സിറാഡ് ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കി.
അബുദാബി: ഐപിഎല്ലില്‍ റോ.ല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 132 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ശ്രീവത്സ് ഗോസ്വാമിയുടെയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍മറുടെയും വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. ബാംഗ്ലൂരിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഹൈദരാബാദ് ഏഴോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലാണ്. 16 പന്തില്‍ 22 റണ്‍സോടെ മനീഷ് പാണ്ഡെയും ഏഴ് പന്തില്‍ ഒരു റണ്ണുമായി കെയ്ന്‍ വില്യംസണും ക്രീസില്‍.
ആദ്യ ഓവറില്‍ ഞെട്ടിച്ച് സിറാജ്
undefined
ബാംഗ്ലൂരിനായി ന്യൂബോള്‍ എറിയാനെത്തിയ മുഹമ്മദ് സിറാജ് ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ചു. ഓവറിലെ നാലാം പന്തില്‍ ശ്രീവത്സ് ഗോസ്വാമിയെ(0) സിറാജ്, ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ചു. ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ഹൈദരാബാദിനെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു. വാര്‍ണര്‍ കരുതലോടെ കളിച്ചപ്പോള്‍ മനീഷ് ആയിരുന്നു ആക്രമണത്തിന്നേതൃത്വം കൊടുത്തത്.
സിറാജിനെ സിക്സിനും സെയ്നിയെ ബൗണ്ടറിയും കടത്തിയ മനീഷ് പവര്‍പ്ലേ പവറാക്കി. എന്നാല്‍ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഡേവിഡ് വാര്‍ണറെ(17) ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ച സിറാഡ് ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി പൊരുതിയ എ ബി ഡിവില്ലിയേഴ്സും(56) ആരോണ്‍ പിഞ്ചും(32)മാത്രമാണ് ബാഗ്ലൂര്‍ നിരയില്‍ പൊരുതിയത്. മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീഴ്ത്തിയ നടരാജനുമാണ് ബാംഗ്ലൂരിനെ എറിഞ്ഞൊതുക്കിയത്.