മന്‍ദീപ് വീണു, ഗെയ്‌ലിനെ കൈവിട്ട് രാജസ്ഥാന്‍; പഞ്ചാബിന് മികച്ച തുടക്കം

By Web Team  |  First Published Oct 30, 2020, 8:18 PM IST

ജോഫ്ര ആര്‍ച്ചര്‍ തന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് എറിഞ്ഞിട്ടു. കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ ആയ മന്‍ദീപ് സിംഗിനെ മനോഹരമായൊരു ബൗണ്‍സറില്‍ വീഴ്ത്തി ആര്‍ച്ചര്‍ രാജസ്ഥാന് ആശിച്ച തുടക്കം നല്‍കി.


അബുദാബി: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം. രാജസ്ഥാനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് ഒമ്പതോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെടുത്തു. 24 പന്തില്‍ 26 റണ്‍സോടെ കെ എല്‍ രാഹുലും 29 പന്തില്‍ 42 റണ്‍സുമായി ക്രിസ് ഗെയ്‌ലും ക്രീസില്‍.

ആദ്യ ഓവറില്‍ വിക്കറ്റ് എറിഞ്ഞിട്ട് ആര്‍ച്ചര്‍

Latest Videos

undefined

ജോഫ്ര ആര്‍ച്ചര്‍ തന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് എറിഞ്ഞിട്ടു. കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ ആയ മന്‍ദീപ് സിംഗിനെ മനോഹരമായൊരു ബൗണ്‍സറില്‍ വീഴ്ത്തി ആര്‍ച്ചര്‍ രാജസ്ഥാന് ആശിച്ച തുടക്കം നല്‍കി. ബെന്‍ സ്റ്റോക്സായിരുന്നു പോയന്‍റില്‍ മന്‍ദീപിനെ പറന്നുപിടിച്ചത്.

ആര്‍ച്ചറെ കരുതലോടെ നേരിട്ട് മറ്റ് ബൗളര്‍മാരെ ആക്രമിക്കാനായിരുന്നു പഞ്ചാബിന്‍റെ പദ്ധതി. വരുണ്‍ ആരോണിന്റെ പന്തില്‍ ജീവന്‍കിട്ടിയ ഗെയ്ല്‍ പിന്നീട് അടിച്ചുപ തകര്‍ത്തു. കാര്‍ത്തിക് ത്യഗിയുടെ ഒരോവറില്‍ 14 റണ്‍സടിച്ച ഗെയ്ല്‍ ടോപ് ഗിയറിലായതോടെ പഞ്ചാബിന്‍റെ സ്കോര്‍ കുതിച്ചു. സ്പിന്നര്‍ ശ്രേയസ് ഗോപാലിനെയും സിക്സിന് പറത്തി ഗെയ്‌ലാട്ടം തുടര്‍ന്നപ്പോള്‍ വരുണ്‍ ആരോണിനെ സിക്സിന് പറത്തി കെ എല്‍ രാഹുലും മോശമാക്കിയില്ല.

click me!